malappuram local

ഈസി അറബിക് പഠനവുമായി സഈദ് മൗലവി

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: അറബി സംസാരഭാഷ ലളിതമായി പഠിക്കാന്‍ പുതിയ പാഠ്യ രീതിയുമായി ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി സഈദ് മൗലവി അരീക്കോട്. 25 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് തൊഴില്‍ തേടി പോവുന്നവര്‍ക്ക് ആശയ വിനിമയത്തിന് ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈസി അറബിക് ലേണിങ് കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. അറബി അക്ഷരങ്ങളും ഗ്രാമറും അറിയാത്തവര്‍ക്ക് പോലും അനായാസമായി അറബികളുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നാണ് പ്രത്യേകത. ലളിതവും കുറഞ്ഞ സമയത്തിനുള്ളില്‍ ഭാഷ പഠിച്ചെടുത്ത് ആശയ വിനിമയത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോവുന്നവര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. അരീക്കോട് പത്തനാപുരം ഭാഗങ്ങളിലെ പള്ളികളില്‍ ഖത്വീബായി സേവനമനുഷ്ടിച്ചിരുന്ന സഈദ് മൗലവി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഖമീസ് മുശൈത്ത് കോടതിയില്‍ മലയാളം, ഉര്‍ദു പരിഭാഷകനായി സേവനം ചെയ്യുകയാണ്.  ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ്ങിന്റെ കീഴിലുള്ള സിസിഡബ്ല്യു മെംബറുമാണ്. അസീറിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജ്യന്‍ പ്രസിഡന്റാണ്. അബ്ഹ ഖമീസ് മുശൈത്തില്‍ അല്‍ഹുമ്മദി ഉംറ സര്‍വീസിന്റെ മാനേജിങ് ഡയറക്ടറുമാണ് സഈദ് മൗലവി. മക്കളായ ഷാഫി മുനവ്വര്‍, മുബാറക്കും പിതാവിനൊപ്പം ഖമീസ് മുശൈത്തിലെ അല്‍ഹുമ്മദി ഉംറ സര്‍വീസ് മേഖലയില്‍ ജോലിയില്‍ സഹായിക്കുന്നു. മിഡിലീസ്റ്റില്‍ സ്‌പോക്കണ്‍ അറബിക് കോഴ്‌സിന്റ വാട്‌സ് ആപ് ലിങ്ക് 0503084395 നമ്പറാണ്. ാശററഹല ഋമേെ ുെീസലി മൃമയശര,  മെലലറ മൃലലസീറല എന്ന് യുടൂബില്‍ വിസിറ്റ് ചെയ്താല്‍ പഠിതാക്കള്‍ക്ക് പ്രയാജനപ്പെടുത്താം.
Next Story

RELATED STORIES

Share it