kozhikode local

ഈങ്ങാപ്പുഴയില്‍ കോഴിക്കോട് പരിവാര്‍ പാരഡൈസ് പണിയുന്നു

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ പത്തേക്കര്‍ സ്ഥലത്ത് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളേയും രക്ഷിതാക്കളേയും ആജീവനാന്തം പരിരക്ഷിക്കുന്ന പദ്ധതി ആരംഭിക്കാന്‍ ‘കോഴിക്കോട് പരിവാര്‍ സംഗമം തീരുമാനിച്ചു. ‘പാരഡൈസ്’ എന്നാണിതിന് പേരിട്ടിരിക്കുന്നത്. സ്്‌മൈല്‍ എന്ന മെഡികെയര്‍ പദ്ധതിക്കും സംഗമം രൂപം നല്‍കി. പ്രതിസന്ധികളില്‍ തളരാതെ പുഞ്ചിരക്കാനൊരിടം - ഇതാണ് സ്്‌മൈല്‍ വിഭാവനം ചെയ്യുന്നത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന നാഷനല്‍ ട്രസ്റ്റിന്റെ പരിധിയില്‍ വരുന്ന വിഭാഗങ്ങളുടെ അഖിലേന്ത്യാ സംഘടനയാണ് പരിവാര്‍. ഇതിന്റെ കോഴിക്കോട് ഘടകമാണ് ജെഡിറ്റി യില്‍ സംഗമം സംഘടിപ്പിച്ചത്. സംഗമത്തില്‍ 20 ഓളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പരിവാര്‍ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് സൈമണ്‍ ഉദ്ഘാടനം ചെയ്തു. ജെഡിടി അങ്കണത്തില്‍ നടന്ന സംഗമത്തില്‍ നാഷനല്‍ സിഇഒ വിജയകാന്ത് (ബഗ്ഌരു) മുഖ്യാതിഥിയായി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഫ്രാന്‍സിസ്, കരുണാകരന്‍  സംസാരിച്ചു.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൡലും നടപ്പില്‍ വരുത്തുക, മരുന്നുകള്‍, ഉപകരണങ്ങള്‍, എല്ലാ പഞ്ചായത്തുതലത്തിലും സൗജന്യമായി ലഭ്യമാക്കുക  ഇരുപത് വിഷയങ്ങൡ ചര്‍ച്ച നടന്നു.
Next Story

RELATED STORIES

Share it