ഇ-ലേണിങ്: സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: അധ്യാപകസമൂഹത്തെ ശാക്തീകരിക്കാനും വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഇ-ലേണിങ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഖാ ന്‍ അക്കാദമി ഇന്ത്യയുമായി (കെഎഐ) ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്തെ 4775 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒരുലക്ഷത്തോളം അധ്യാപകരും എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള 20 ലക്ഷത്തോളം സയന്‍സ്-ഗണിത വിദ്യാര്‍ഥികളും ഇതില്‍ ഭാഗഭാക്കാവും. ഈ വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങും.
20 സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ളതാണ് പൈലറ്റ് പദ്ധതി. ആദ്യവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തുടര്‍ന്നുള്ള നാലുവര്‍ഷങ്ങളില്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കും. വിദ്യാര്‍ഥികളുടെ പഠനപുരോഗതി വിലയിരുത്താനും കുറവുകള്‍ പരിഹരിക്കാനുതകുന്ന വിധത്തില്‍ വ്യക്തിഗത പരിശീലനം നല്‍കാനും അധ്യാപകര്‍ക്കു കഴിയും. കരാറിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കെഐടിഇ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ ഡയറക്ടര്‍ സുധീര്‍ ബാബു, ഖാന്‍ അക്കാദമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്ദീപ് ബാപ്‌ന, കണ്‍ട്രി സ്ട്രാറ്റജിസ്റ്റ് മധു ശാലിനി സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it