kozhikode local

ഇ-ഫാര്‍മസിക്കെതിരേ കടയടപ്പ് സമരം: ഔഷധ വ്യാപാര മേഖല സ്തംഭിച്ചു

കോഴിക്കോട്: ഇ-ഫാര്‍മസിക്കെതിരേ ഔഷധ വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരത്തെ തുടര്‍ന്ന് ഔഷധ വ്യാപാര മേഖല സ്തംഭിച്ചു. ആള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റിന്റെ ആഹ്വാനപ്രകാരം ഇന്നലെ രാജ്യവ്യാപകമായി കടയടപ്പ് നടന്നു. ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ ആശുപത്രികളിലേയും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഔഷധശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനാല്‍ ജനത്തിന് അല്‍പം ആശ്വാസമുണ്ടായി. രോഗികളുടെയും പൊതുജനങ്ങളുടേയും ആരോഗ്യ പരിപാലനത്തോടുള്ള വെല്ലുവിളിക്കെതിരേയാണ് കടയടപ്പ് സമരം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.
ഔഷധ വ്യാപാര മേഖല പൂര്‍ണമായും വിദേശ-സ്വദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നതിനു വേണ്ടിയാണ് നിലവിലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടിലും റൂള്‍സി ലും ഭേദഗതി വരുത്തി ഇ- ഫാ ര്‍മസി നിയമവിധേയമാകുവാ ന്‍ കേന്ദ്രം ഏകപക്ഷീയമായ കരട് വിജ്ഞാപനം ഇറക്കിയത്. ഈ വിജ്ഞാപനം പിന്‍വലിക്കണമെന്നതാണ് ഔഷധ വ്യാപാരികളുടെ ആവശ്യം. എ ക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ റീട്ടെയില്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നടത്തുന്ന നിയമവിരുദ്ധ പരിശോധന ‘ഇന്‍സ്‌പെക്ഷന്‍ ട്രില്ലില്‍’ ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റിന്റെ അംഗങ്ങള്‍ കടയടപ്പ് സമരത്തിലൂടെ പ്രതിഷേധിച്ചു.
സംസ്ഥാന പ്രസിഡന്റ് പി പ്രവീണ്‍, വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി സതീശന്‍, നവീന്‍ ലാല്‍ പടിക്കുന്ന്, എം ജിജീഷ്, മഹമൂദ് മൂടാടി സംസാരിച്ചു. ടി വി ഗംഗാധരന്‍, എസ് ഡി സലീഷ്‌കുമാര്‍, എ ശ്രീശന്‍, എന്‍ സിനിഷ്, കെ എം സുനില്‍കുമാര്‍, പി വി റാബിയ, ബി അനില പ്രകടനത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it