Kollam Local

ഇ-പോസ് മെഷീന്‍; മുഖ്യമന്ത്രി ഇടപെടണമെന്ന്

കൊല്ലം: ഇ-പോസ് മെഷീന്‍ സ്ഥാപിച്ച കടകളില്‍ റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കാത്തതിനാല്‍ കരുനാഗപ്പള്ളിയില്‍ റേഷന്‍ വിതരണം മുടങ്ങിയ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എകെആര്‍ആര്‍ഡിഎ.
കരുനാഗപ്പള്ളി താലൂക്കില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി തൂക്കി കടകളില്‍ എത്തിക്കാത്തതില്‍ അധികൃതര്‍ തയ്യാറാവാത്തതിനാല്‍ താലൂക്കിലെ റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. 2017 മാര്‍ച്ച് ഒമ്പതിന് മുഖ്യമന്ത്രി കൊല്ലത്ത് ഉദ്ഘാടനം നടത്തി ജൂണ്‍ മാസത്തോടെ സംസ്ഥാനത്ത് മുഴുവന്‍ വ്യാപിച്ച വാതില്‍പ്പടി വിതരണത്തില്‍ റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കുന്നില്ലെന്ന സംഘടനയുടെ പരാതി തുടര്‍ന്ന് മുഖ്യമന്ത്രി റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുറവ് വരാതെ വ്യാപാരിക്ക് തൂക്കം ഉറപ്പ് വരുത്തി കടകളില്‍ ഇറക്കി നല്‍കാമെന്നു ഉത്തരവ് നല്‍കിയിട്ടും അത് നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. അതിനാല്‍ ഇ പോസ് മെഷീന്‍ സ്ഥാപിച്ച കടകളില്‍ തൂക്കത്തില്‍ കുറവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമ്പോള്‍ കുറവ് വരുന്ന സാധനങ്ങള്‍ പുറത്തു നിന്നും വ്യാപാരികള്‍ വാങ്ങിക്കൊടുക്കേണ്ട ഗതികേടിലാണ്.
തുച്ഛമായ വരുമാനക്കാരായ വ്യാപാരികള്‍ക്ക് അതും കൂടി താങ്ങാനുള്ള ശേഷിയില്ല. തൂക്കാതെ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ വ്യാപാരികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്തതില്‍ പ്രലോഭിച്ചും കടകള്‍ സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അധികൃതര്‍ വ്യാപാരികളെ പീഡിപ്പിക്കുന്നുണ്ട്. ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ വ്യാപാരികള്‍ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത്തരം സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യത ഉറപ്പു വരുത്തി കടകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്നലെ കൊല്ലത്ത് ചേര്‍ന്ന ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനന്‍ പിള്ള ആവശ്യപ്പെട്ടു.തൃക്കണ്ണമംഗല്‍ ജോയിക്കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എ എ റഹീം, പറക്കുളം സലാം, സത്യശീലന്‍ പിള്ള, വി രഥന്‍, ലാലു കെ ഉമ്മന്‍, രാജേഷ് കുമാര്‍, ബാബു ശക്തികുളങ്ങര, അനീറ്റ സംസാരിച്ചു.
Next Story

RELATED STORIES

Share it