ഇവാന്‍ക ഷൂ വിതരണക്കാരന്‍ അറസ്റ്റില്‍
BY fousiya sidheek1 Jun 2017 3:37 AM GMT
fousiya sidheek1 Jun 2017 3:37 AM GMT
ബെയ്ജിങ്: ജീവനക്കാരുടെ അവകാശങ്ങള്‍ നിഷധിച്ച ഇവാന്‍ക ട്രംപ് ഷൂ ബ്രാന്‍ഡ് വിതരണക്കാരന്‍ ഹുവാ പെയ്‌ഫെങ് ചൈനയില്‍ അറസ്റ്റില്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന ലേബര്‍ വാച്ചിന്റെ (സിഎല്‍ഡബ്ല്യു) പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. എന്നാല്‍, തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ചൈനീസ് ഭാഷ്യം. തൊഴിലാളികളെ അധികസമയം ജോലിയെടുപ്പിക്കുന്നതായും വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി പ്രതികളാണെന്ന് പോലിസ് പറഞ്ഞു. ഇവാന്‍ക ട്രംപ് ബ്രാന്‍ഡിനു പുറമെ കരി ലെഗര്‍ഫീല്‍ഡ്, കോച്ച്, നയന്‍ വെസ്റ്റ് എന്നിവയുടെയും വിതരണക്കാരനാണ് ഇയാള്‍. അതേസമയം, ഹുവാ പെയ്‌ഫെങിന്റെ മോചനത്തിനായി ഇടപെടണമെന്ന് സിഎല്‍ഡബ്ല്യു യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT