ഇവരുടെ കൈകളിലെ ചോര്‍ച്ച റഷ്യന്‍ ലോകകപ്പിലെ കണ്ണീരോര്‍മയായി

ടി  പി   ജലാല്‍
ഫുട്‌ബോളില്‍ ഏതു കളിക്കാരന്റെ വീര്യം ചോര്‍ന്നാലും അവസാന പ്രതിരോധം അഥവാ ഗോള്‍ കീപ്പര്‍ അചഞ്ചലനായിരിക്കണം. മറ്റു താരങ്ങളുടെ പിഴവുകള്‍ക്കു പോലും കുരിശിലേറ്റപ്പെടുന്ന വിഭാഗമാണെങ്കിലും ഇവര്‍ കൈവിട്ടുപോയാല്‍ ടീമിന്റെ ഭാവിയിലാവും കരിനിഴല്‍ വീഴുക. പ്രതിരോധ നിരയിലെ ലാസ്റ്റ് ബെഞ്ചുകാരായ ഗോള്‍കീപ്പര്‍മാരുടെ പരിധിയിലെത്തും മുമ്പേ തന്നെ ഒരു പ്രതിരോധ നിരക്കാരനോ, മിഡ്ഫീല്‍ഡര്‍മാര്‍ക്കോ അപകടം തരണം ചെയ്യാനാവും. അല്ലാത്ത പക്ഷം ഇത്തരം ചെറിയ പിഴവുകള്‍ക്കും പഴി ഗോള്‍കീപ്പര്‍മാര്‍ക്കാവും. ഇത്തവണത്തെ റഷ്യന്‍ കപ്പിലും കൈയുറയിട്ട് തഴമ്പിച്ച പല കരുത്തര്‍ക്കും അബദ്ധം സംഭവിച്ചിരുന്നു.

മാന്വല്‍ ന്യൂയര്‍
കരുത്തരായ ജര്‍മനിയുടെ വിഖ്യാത ഗോള്‍കീപ്പര്‍ മാന്വല്‍ ന്യൂയര്‍ക്ക് 21ാമതു ലോകകപ്പ് ഒരു പേടി സ്വപ്‌നമാണ്. ദക്ഷിണ കൊറിയയുമായി നടന്ന നിര്‍ണായക അവസാന മല്‍സരത്തിലാണു ന്യൂയറുടെ പരിചയ സമ്പന്നത ഏഷ്യന്‍ ടിക്കിടാക്കകള്‍ തകര്‍ത്തെറിഞ്ഞത്. ആദ്യ ഗോളിന് താന്‍ ഉത്തരവാദിയല്ലെങ്കിലും രണ്ടാം ഗോളിന്റെ ഭാരം ന്യൂയറിന്റെ തലയിലാണ്. ഏതു ഗോള്‍കീപ്പ ര്‍മാരും കയറിക്കളിക്കുന്നതിനിടെ കാലി ല്‍ നിന്നു പന്ത് നഷ്ടപ്പെട്ടാല്‍ പോസ്റ്റിലേക്ക് തിരിച്ചുപോരും. എന്നാല്‍ ഇതിനൊരു മാറ്റംവരുത്താന്‍ ശ്രമിച്ചതാണ് ഈ ഗ്ലാമര്‍ താരത്തിന് വിനയായത്. സണ്‍ ഹോങ് മിന്‍ ഇഞ്ച്വറി സമയത്താണ് ഈ ഗോള്‍ നേടിയത്. 1990ല്‍ കൊളംബിയയുടെ ലോകോത്തര ഗോള്‍കീപ്പര്‍ റെനെ ഹിഗ്വിറ്റയില്‍ നിന്നു പന്ത് തട്ടിയെടുത്തു ഗോളടിച്ച കാമറൂണിന്റെ റോജര്‍മില്ലയുടെ ആഘോഷത്തിനൊപ്പം ഈ ഗോളും ഇടം നേടി.
കൊറിയന്‍ താരത്തിന്റെ ഫ്രീകിക്കും ന്യൂയറില്‍ നി ന്നും ഊര്‍ന്നുവീണെങ്കിലും രക്ഷപ്പെട്ടു.

ഡേവിഡ് ഗിയ
ലോകകപ്പ് ആരംഭിക്കും മുമ്പേ തന്നെ മികച്ച ഗോള്‍കീപ്പറായി വിലയിരുത്തപ്പെട്ട സ്‌പെയിനിന്റെ ഡേവിഡ് ഗിയക്ക് ആദ്യ മല്‍സരത്തില്‍ തന്നെ പണി കിട്ടി. റോണാള്‍ഡോയുടെ നിലംപറ്റിയുള്ള അത്ര കനമില്ലാത്ത ഷോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍മുട്ടില്‍ തട്ടി പന്ത് പോസ്റ്റില്‍ കയറിയത് ഈ ലോകകപ്പിലെ അബദ്ധങ്ങളില്‍ ഒന്നായി ഇടം കണ്ടു.

കാബല്ലേരോ
കിരീട ഫേവറിറ്റുകളായിരുന്ന അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ വില്ലി കാബല്ലേരോക്കും ഇത്തവണ അബദ്ധം പിണഞ്ഞു. ഗബ്രിയേല്‍ മര്‍ക്കാഡോയുടെ ബാക്ക് പാസ് തിരിച്ചുകൊടുത്തത് ഗതി മാറി ലഭിച്ചത് ക്രൊയേഷ്യയുടെ ആന്റി റെബിച്ചിന്്. നിലം തൊടും മുമ്പേ തന്നെ പന്ത് വലയുടെ മോന്തായത്തില്‍ പതിച്ചപ്പോ ള്‍ ഗ്രൗണ്ടിലടിച്ച് പ്രതിഷേധം തീര്‍ക്കുകയല്ലാതെ കാബല്ലേരോക്ക് മറ്റു മാര്‍ഗമില്ലായിരുന്നു. ഈ ഗോളടക്കം മൂന്നെണ്ണത്തിനു തകര്‍ന്ന മറഡോണയുടെ നാട്ടുകാര്‍ക്കു മടക്കടിക്കറ്റ് ലഭിക്കുകയും ചെയ്തു.

മുസ്‌ല്യേര
ലോകത്തിലെ ആറാംനമ്പര്‍ ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ഉറുഗ്വേയുടെ ഫെര്‍ണാണ്ടോ മുസ്‌ല്യേരക്കും പിഴവുണ്ടായി. ഫ്രാന്‍ സുമായുള്ള ക്വാര്‍ട്ടറില്‍  61ാം മിനിറ്റില്‍ ആന്റണി ഗ്രീസ്മാന്റെ അധികം ശക്തിയില്ലാ ത്ത ലോങ് റേഞ്ച് ബോളിലാണ് ഈ 32കാരന് പിഴച്ചത്.  കൈയിലൊതുക്കണമെന്നു കരുതുമ്പോഴാണ് പന്ത് ഗതി മാറിയത്. ഈ സമയത്ത് കുത്തിയൊഴിവാക്കാന്‍ പറ്റുന്ന നില്‍പിലുമല്ലാതെയായി. ഫലമോ പന്ത് വലയില്‍.

ലാറിസ്
ചാംപ്യന്‍മാരാവുമെന്നു കരുതുന്ന ഫ്രാന്‍സിന്റെ ഗോളി തലനാരിഴയ്ക്കാണ് വില്ല ന്‍ വേഷത്തില്‍ നിന്നു രക്ഷപ്പെട്ടത്. ജപ്പാനുമായുള്ള മല്‍ സരത്തില്‍ ഹ്യൂഗോ ലാറിസ് കാലിനടിയിലൂടെ പന്ത് വിട്ടെങ്കിലും ഡിഫന്റര്‍മാര്‍ അടിച്ചകറ്റി.
Next Story

RELATED STORIES

Share it