palakkad local

ഇല്ലായ്മകളുടെ നടുവില്‍ ജിഎംആര്‍എസിന് തിളക്കമാര്‍ന്ന നേട്ടം

ആനക്കര:തൃത്താല ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേള്‍സ് ) പറക്കുളം ഈ വര്‍ഷവും എസ്.എസ്.എല്‍സി യ്ക്കും പ്ലസ് ടുവിനും സമ്പൂര്‍ണ വിജയം നേടിയത് പരാധീനതകളുടെ നടുവില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പട്ടിക വിഭാഗക്കാരായ വിദ്യാര്‍ഥിനികള്‍ താമസിച്ച് പഠിക്കുന്ന ജി എംആര്‍എസ്സ് വിജയ ശതമാനത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി എസ്എസ്എല്‍സിക്ക് 100ശതമാനം വിജയമാണ്. സ്‌പോര്‍ട്‌സ്  രംഗത്ത് കഴിഞ്ഞ 4 വര്‍ഷവും തൃത്താല സബ് ജില്ലയില്‍ ഒന്നാം സ്ഥാനമാണ് ജിഎംആര്‍എസ്സ്. പ്രത്യേക പരിശീലകനില്ലാതെയാണ് ഈ നേട്ടം കൈവരിച്ചത്. സ്‌കൂളില്‍ സിന്തറ്റിക് ട്രാക്ക് വേണമെന്ന ആവശ്യം പിടിഎ നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലിസ് അവതരിപ്പിച്ച പരേഡില്‍ ഒന്നാം സ്ഥാനം പറക്കുളം ജിഎംആര്‍എസ്സിനാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സ്‌കൂള്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ ദൂരം പിന്നിലാണ്. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് മാത്രമാണുള്ളത്. അഡീഷനല്‍ ഒരു ബാച്ച് കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് താമസിക്കുവാന്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ അധിക ബാച്ച് തുടങ്ങുവാന്‍ കഴിയുന്നില്ല.ഗവണ്‍മെന്റ്, ജിഎംആര്‍എസ്സിനെ ഇന്റര്‍നാഷനല്‍ സ്‌കൂളാക്കി ഉയര്‍ത്തുന്നതിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്‌കൂള്‍ അധികൃതരില്‍ നിന്നും വിശദമായ ആവശ്യങ്ങളുടെ പട്ടിക സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it