ഇലക്ട്രിക്കല്‍ വയര്‍ കുളത്തില്‍ വീണ് ആറു പേര്‍ മരിച്ചു

ഗുവാഹത്തി: അസമില്‍ ഇലക്ട്രിക്കല്‍ വയര്‍ കുളത്തില്‍ വീണ് ആറു പേര്‍ ഷോക്കേറ്റു മരിച്ചു. അസം പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിന്റെ അലംഭാവമാണ് അപകടത്തിനു കാരണമായതെന്നു നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉത്തരവിട്ടു. സെയ്ബ് അലി കുളത്തില്‍ 11000 വോള്‍ട്ടുള്ള വൈദ്യുതിക്കമ്പി വീണുകിടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നവഗണിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തുള്ള ഒരു വീടിനു തീപ്പിടിച്ച് ഫര്‍ണിച്ചറുകളും വാഹനവും തകര്‍ന്നുവെന്ന് പോലിസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സബ് ഡിവിഷനല്‍ ഒാഫിസറെയും മറ്റു മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തു. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it