World

ഇറാഖ്്: അബാദിയുടെ സഖ്യത്തിനു മേല്‍ക്കൈ

ബഗ്ദാദ്: ഇറാഖ് പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള നസ്ര്‍ സഖ്യത്തിനു മേല്‍ക്കൈയെന്ന് അനൗദ്യോഗിക വിവരം. പ്രമുഖ ശിയാ പണ്ഠിതന്‍ മുഖ്തദ അല്‍ സദ്‌റിന്റെ അല്‍ സൈറൂന്‍ സഖ്യമാണു തൊട്ടുപിറകില്‍.  ശനിയാഴ്ചയായിരുന്നു ഇറാഖില്‍ പൊതു തിരഞ്ഞെടുപ്പ്. ഇന്നത്തോടെ അന്തിമഫലം ഔദ്യോഗികമായി പുറത്തുവരുമെന്നാണു കരുതുന്നത്.
ഐഎസ് സായുധസംഘത്തെ പരാജയപ്പെടുത്തിയ ശേഷം രാജ്യത്തു നടന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. 44.2 ശതമാനമാണു പോളിങ്. ഇതില്‍ 92 ശതമാനം വോട്ടുകള്‍ എണ്ണിയതായി തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ടിങ് ശതമാനം കുറവായിരുന്നു.
നസ്ര്‍ സഖ്യം, അല്‍ സൈറൂന്‍ എന്നിവയ്ക്കു പുറമെ നൂരി അല്‍ മാലികിയുടെ ദവാത് അല്‍ ഖനൂന്‍, അമര്‍ അല്‍ ഹകീമിന്റെ ഹിക്മ എന്നീ ശിയാ സഖ്യങ്ങളും തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടായിരുന്നു.  നസ്ര്‍ സഖ്യവും നൂരി അല്‍ മാലികിയുടെ ദവാത് അല്‍ ഖനൂനുമാണ് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നിട്ടുനിന്നത്. അല്‍ സൈറൂന്‍ സഖ്യം രണ്ടാമതെത്തിയതു മുഖ്താദാ അല്‍ സദറിന്റെ അപ്രതീക്ഷിത തിരിച്ചുവരവായി വിലയിരുത്തപ്പെടുന്നു.
Next Story

RELATED STORIES

Share it