malappuram local

ഇരുചക്ര വാഹന ഷോറൂമില്‍ തീപിടിത്തം; വന്‍ ദുരന്തമൊഴിവായി

അരീക്കോട്: അരീക്കോട് മുക്കം റോഡില്‍ താഴത്തങ്ങാടി പാലത്തിനടുത്ത് വാലില്ലാപ്പുഴ സ്വദേശി പുല്ലഞ്ചേരി ഷരീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എഎം ഹോണ്ട ടൂ വീലര്‍ ഷോറൂമില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് തീപിടുത്തമുണ്ടായി.
നാല്‍പ്പതോളം ഇരുചക്ര വാഹനങ്ങള്‍, മിഷനറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ഉദ്ദേശം 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോടൂര്‍ കറുകമാളില്‍ വീട്ടില്‍ ജാഷിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറും. വാഹന ഷോറൂമില്‍ സര്‍വീസ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്.
സ്ഥലത്തെത്തിയ മഞ്ചേരി, മുക്കം, നിലമ്പൂര്‍, മലപ്പുറം, തിരുവാലി എന്നീ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് ഫയര്‍ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്‌സിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ കെട്ടിടത്തില്‍നിന്ന് തൊട്ടടുത്തുള്ള വീടുകളിലേക്ക് തീപടരുന്നത് തടയാന്‍ സാധിച്ചു. ജില്ലാ ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം എ അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ ഇ കെ അബ്ദുല്‍ സലിം, എം ടി മുനവ്വറുസ്മാന്‍, ലീഡിങ് ഫയര്‍മാന്‍മാരായ എം കെ അബ്ദുല്‍ ഷുക്കൂര്‍, പി കെ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Next Story

RELATED STORIES

Share it