kannur local

ഇരിട്ടി-പേരാവൂര്‍ റോഡില്‍ അപകടക്കുഴികള്‍

ഇരിട്ടി: മലയോരത്തെ റോഡുകളില്‍ നിറയെ അപകടക്കുഴികള്‍ രൂപപ്പെട്ടതു കാരണം യാത്ര അപകടകരമാവുന്നു. ഇരിട്ടി-പേരാവൂര്‍ റോഡില്‍ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലയമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെറുവാഹനങ്ങള്‍ അപകടങ്ങളില്‍പെടുന്നത് നിത്യസംഭവമായി. കാക്കയങ്ങാട് ടൗണിന് സമീപം, ജബ്ബാര്‍കടവ്, പായംമുക്ക് എന്നിവിടങ്ങളിലാണ് കുഴികള്‍ ഏറെയും.
കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അടയ്ക്കാന്‍ അധികൃതര്‍ രംഗത്തുവരാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി വലിയ കുഴികളെങ്കിലും അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരിട്ടിതളിപ്പറമ്പ് സംസ്ഥാനപാതയില്‍ തന്തോട് ജങ്ഷനില്‍ റോഡിന്റെ നടുവിലാണ് കുഴിയുള്ളത്. തൊട്ടടുത്ത് പുഴയായതിനാല്‍ കുഴി കണ്ട് വാഹനം വെട്ടിച്ചാല്‍ പുഴയിലേക്കാവും വാഹനങ്ങള്‍ മറിയുക. ഇവിടെയുണ്ടാവുന്ന വെള്ളക്കെട്ടാണ് റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണം.
മഴയ്ക്ക് മുമ്പ് അടഞ്ഞ ഓവുചാലുകള്‍ വൃത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമാവുന്നുണ്ട്. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന റോഡാണിത്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിലെ കുഴി നികത്താന്‍ അധികൃതര്‍ രംഗത്തെത്താത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it