kannur local

ഇരിട്ടി എച്ച്എസ്എസില്‍ മികവുല്‍സവം ഇന്ന്

ഇരിട്ടി: വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാരും ജനകീയ സഹകരണത്തോടെ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവുകള്‍ പൊതു സമൂഹവുമായി ചര്‍ച്ച ചെയ്യാനും കുടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോവാനുമായി മികവുല്‍സവം ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് നടക്കും.
ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ പി പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തും.
എസ്എസ്എ, ആര്‍എംഎസ്എ, കൈറ്റ്, ഡയറ്റ് എന്നീ ഏജന്‍സികളുടെ ഏകോപിത പ്രവര്‍ത്തനങ്ങളായി നടക്കുന്ന പരിപാടിയില്‍ പുസ്തകം, കഥ, കവിത എന്നിവ തല്‍സമയം വായിച്ച് ആശയം വിശദീകരിക്കല്‍, അസ്വാദനം, നിരൂപണം, അവലോകനം എന്നിവയും, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, കലാഭിരുചി പ്രകടനം, ലഘു ശാസ്ത്ര പരീക്ഷണം, ഇംഗ്ലീഷില്‍ തല്‍സമയ വിവരണം, അടിസ്ഥാന ഗണിതശേഷി, മലയാള കവിതകള്‍ കോര്‍ത്തിണക്കിയുള്ള കാവ്യ മാലിക എന്നിവ നടക്കും.
Next Story

RELATED STORIES

Share it