malappuram local

ഇരകള്‍ തെന്നല പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

തിരൂരങ്ങാടി: ദേശീയപാത 45 മീറ്റര്‍ ടോള്‍ റോഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കിടപ്പാടവും സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന തെന്നല പഞ്ചായത്തിലെ ഇരകള്‍ കോഴിച്ചെനയിലുള്ള തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ഉപരോധിച്ചു. ഇരകളുമായി ചര്‍ച്ച ചെയ്യാതെ നൂറോളം പേരുടെ വീടുകളും കെട്ടിടങ്ങളും തകരുന്ന വിധത്തില്‍ 45 മീറ്റര്‍ ചുങ്കപ്പാത അലൈന്‍മെന്റിന് അനുമതി നല്‍കിയ തെന്നല പഞ്ചായത്ത് ഭരണസമിതിയുടെ ജന വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
സര്‍വ്വെ അടിയന്തരമായി നിര്‍ത്തിവെച്ച് ഇരകളുടെ പ്രയാസങ്ങള്‍ ദുരീകരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മറ്റി അംഗം ടി പി തിലകന്‍ ഉദ്ഘാടനം ചെയ്തു.
1956 ലെ പഴയ നിയമപ്രകാരം സ്ഥലമേറ്റെടുപ്പ് നടത്തി 2013 ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞ് ഇരകളെ വഞ്ചിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ ഹംസ, വി ഹംസ, കുഞ്ഞിമുഹമ്മദ് തെന്നല, ഷരീഫ് വെന്നിയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it