ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിക്കും (ഐആര്‍ഡിഎ) നോട്ടീസയച്ചു. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന ആഗസ്ത് എട്ടിനു മുമ്പ് മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. അര്‍പിത് ഭാര്‍ഗവയാണ് ഹരജി സമര്‍പ്പിച്ചത്. നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയുടെ അഭാവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നിരസിക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം ഈടാക്കുന്നതില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹരജിക്കാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it