malappuram local

ഇന്റര്‍നെറ്റില്ലെങ്കില്‍ ഇനി അരിയുമില്ല

പൊന്നാനി: ഇന്റര്‍നെറ്റില്ലെങ്കില്‍ ഇനി അരിയും ലഭിക്കില്ല. ഇ-പോസ് സംവിധാനം നടപ്പായതോടെയാണ് ഇന്റര്‍നെറ്റ് ചതിക്കരുതെന്ന പ്രാര്‍ഥനയുമായി ഉപഭോക്താക്കള്‍ റേഷന്‍കടയിലെത്തുന്നത്. റേഷന്‍ വിതരണ രംഗത്ത് വലിയ മാറ്റങ്ങളുമായി നടപ്പാക്കിയ ഇ-പോസ് സംവിധാനത്തിലാണ് പോരായ്മകളും ഏറെയുള്ളത്. നേരത്തെ റേഷന്‍ കാര്‍ഡ് കൊണ്ടുവന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഇ-പോസ് മെഷീനില്‍ വിരലമര്‍ത്തിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ പലപ്പോഴായി നെറ്റ് കണക്്ഷന്‍ യഥാസമയം ലഭിക്കാത്തതിനാല്‍ മണിക്കൂറുകളോളം റേഷന്‍ വിതരണം നിലക്കുകയാണ്. ഇതുമൂലം ഏറെനേരം റേഷനുവേണ്ടി ഉപഭോക്താക്കള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയുമുണ്ട്. ഇ- പോസ് മെഷിന്‍ താലൂക്ക് സപ്ലൈ ഓഫിസുകളിലെ സര്‍വറുമായി ഇന്റര്‍നെറ്റ് വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മെഷിനില്‍ ഉപഭോക്താവിന്റെ വിരലടയാളം പതിഞ്ഞാല്‍ മാത്രമെ റേഷന്‍ നല്‍കാന്‍ കടയുടമക്കും സാധിക്കുകയുള്ളൂ.
കൂടാതെ കിടപ്പിലായ രോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും നേരിട്ട് റേഷന്‍ കടയിലെത്തിയില്ലെങ്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ലയെന്നതും പോരായ്മയായിരുന്നു. ഇതിന് പരിഹാരമായി പകരക്കാരനെ നിയമിക്കാമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. എന്നാല്‍ ഇടക്കിടെയുണ്ടാവുന്ന നെറ്റ് തടസ്സത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it