ഇന്ധന വില രണ്ടു രൂപ കുറയ്ക്കുമെന്ന് കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇതു കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായും ഇന്ധനവില കുറയ്ക്കുന്നതില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ആന്ധ്രപ്രദേശും പശ്ചിമബംഗാളും രാജസ്ഥാനും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു.
Next Story

RELATED STORIES

Share it