ഇന്ധന വിലവര്‍ധന: യുഡിഎഫ് പ്രകടനങ്ങള്‍ 12ന്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില അടിക്കടി കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നിയോജമണ്ഡല അടിസ്ഥാനത്തില്‍ 12ന് പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിനും മറ്റും വില കുറഞ്ഞിട്ടും ദിനംപ്രതി കേന്ദ്രസര്‍ക്കാര്‍ പ്രെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും കുത്തകകളെ സഹായിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.
സംസ്ഥാന സര്‍ക്കാരാകട്ടെ നിരവധി തവണ പെട്രോള്‍, ഡീസല്‍ വില കൂട്ടിയിട്ടും ഇതിന്‍മേല്‍ ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാകുന്നില്ല.
യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തെല്ലാം ചെറിയ വര്‍ധന ഉണ്ടായപ്പോള്‍ അധിക നികുതി വേണ്ടെന്നുവച്ചിട്ടുണ്ട്.
മോദി സര്‍ക്കാര്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം 12നു നടക്കുന്ന യുഡിഎഫ് സമരപരിപാടിയില്‍ പ്രതിഫലിക്കുമെന്ന് തങ്കച്ചന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it