ഇന്ധന വിലവര്‍ധന: പ്രതിഷേധിച്ചവര്‍ക്കെതിരേ യുവമോര്‍ച്ച ആക്രമണം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഇന്ധന വിലവര്‍ധനയ്ക്കുമെ തിരേ സമാധാനപരമായി പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ സംഘപരിവാര-യുവമോര്‍ച്ച ആക്രമ ണം. കോഴിക്കോട് മൊഫ്യൂസ ല്‍ ബസ് സ്റ്റാന്റ് പരിസരത്ത് എഐഎസ്എഫിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ച് മോദി ചലഞ്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതി രേയാണു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തെറിവിളികളുമായെത്തി അക്രമം അഴിച്ചുവിട്ടത്. ബസ് സ്റ്റാന്റ് പരിസരത്ത് ശക്തമായ പോലിസ് കാവലുണ്ടായിരുന്നെങ്കിലും പ്രതിഷേധ പരിപാടി തുടങ്ങിയ ഉടനെ ബിജെപി പതാകയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രോശത്തോടെ ചാടിവീഴുകയായിരുന്നു.
പോലിസ് നോക്കി നില്‍ക്കെയാണു ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞു കൂടുതല്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തുകയും ചെയ്തതോടെ അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നു പോലിസ് ഇരുകൂട്ടരെയും അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ വൈകീട്ട് അഞ്ചോാടെയായിരുന്നു സംഭവം. പഞ്ച് മോദി ചലഞ്ച് എഐഎസ്എഫ് സംസ്ഥാന സെക്ര േട്ടറിയറ്റംഗം സി കെ ബിജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി ദര്‍ശിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ ഭരത് രാജ്, അശ്വിന്‍ മനോജ്, അക്ഷയ് മുണ്ടേങ്ങാട്ട്, തരുണ്‍ സതീഷ്, അമല്‍ജിത്ത് നന്തി, പ്രീതിക എന്‍, ആനന്ദ് എസ് പി, ജെയിന്‍ കെ പി നേതൃത്വം നല്‍കി. പി കൃഷ്ണപിള്ള മന്ദിരത്തില്‍ നിന്ന് പ്രകടനമായാണു പ്രവര്‍ത്തകര്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് പരിസരത്തെത്തിയത്. ഉദ്ഘാടന ശേഷം മോദിയുടെ ചിത്രം പതിച്ചുകൊണ്ടുവന്ന കാറ്റു നിറച്ച ബലൂണില്‍ പ്രതീകാത്മകമായി ഇടിച്ചതോടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി സാലു, ബിജെപി സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി വിജയകൃഷ്ണന്‍, യുവമോര്‍ച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് വിനീഷ് നെല്ലിക്കോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്് സമരനേതാക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് അഹമ്മദ്, എന്‍ അനുശ്രീ, ജില്ലാ കമ്മിറ്റിയംഗം സുജിത്ത്, അനു കൊമ്മേരി, റിജിലേഷ് നാലുപുരയ്ക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. സി കെ ബിജിത്ത് ലാല്‍ ഉള്‍പ്പെടെ എട്ട് പ്രവര്‍ത്തകര്‍ക്കെതിരേയും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it