palakkad local

ഇന്ധന വിലവര്‍ധന; നട്ടംതിരിഞ്ഞ് ഓട്ടോ- കോള്‍ടാക്‌സി ഡ്രൈവര്‍മാര്‍

പട്ടാമ്പി: ഡീസല്‍-പെട്രോള്‍ വില വര്‍ധനയില്‍ നട്ടംതിരിയുകയാണ് ഓട്ടോ-കാള്‍ടാക്‌സി ഡ്രൈവര്‍മാര്‍. നാലുവര്‍ഷത്തിനിടെ ഇന്ധന വില ഇരട്ടിയായതോടെ ഓട്ടോ തൊഴിലാളികള്‍ ദുരിതത്തിലാണ്.
റോഡ് നികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവും ക്രമാതീതമായി വര്‍ധിച്ചതും  ഓട്ടോ വിളിക്കുന്നവരുടെ എണ്ണം കുറയുന്നതും ഇവരുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.  പടിഞ്ഞാറങ്ങാടി കോക്കാട് എന്‍ജിനീര്‍റോഡ് കുമരനെല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ ഓട്ടോ തൊഴിലാളികള്‍ ഓട്ടത്തിനായി കാത്തു കിടക്കുകയാണ്. വരുമാനവും ചെലവും കൂട്ടി മുട്ടിക്കാന്‍ മുചക്രത്തിലോടിയാല്‍ മതിയാകില്ലെന്ന അഭിപ്രായമാണ് മിക്ക ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവര്‍മാര്‍ക്കും പങ്കു വെക്കാനുള്ളത്.
മിക്കവീടുകളിലും ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതും ഓട്ടോ തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. പലരും ഈ തൊഴില്‍ ഉപേക്ഷിച്ച് മറ്റു ജോലിയിലേക്ക് ചേക്കാറാന്‍ പോലും ആഗ്രഹം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it