ഇന്ധന വിലവര്‍ധന: എസ്ഡിപിഐ ചക്ര സ്തംഭന സമരം അഞ്ചിന്

തൃശൂര്‍: ഇന്ധന വിലവര്‍ധനയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്ക്കുമെതിരേ എസ്ഡിപിഐ സംസ്ഥാനവ്യാപകമായി ചക്ര സ്തംഭന സമരം നടത്തുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 മുതല്‍ 10 മിനിറ്റ് സമയമാണ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് സമരം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാധികാരം കോര്‍പറേറ്റുകളില്‍ നിന്നു തിരിച്ചുപിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. സാധാരണക്കാരന്റെ ജീവിതച്ചെലവ് ഉയരുന്നതിനും കുടുംബ ബജറ്റ് താളം തെറ്റുന്നതിനും ഇന്ധന വിലവര്‍ധന കാരണമായി. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന അമിത നികുതി കുറയ്ക്കാന്‍ തയ്യാറാവണമെന്നും മനോജ് കുമാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it