ഇന്ധന വിലവര്‍ധന: എക്‌സൈസ് തീരുവകുറയ്ക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വില തടഞ്ഞുനിര്‍ത്താന്‍ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞ് 71.54 എന്ന നിലയില്‍ എത്തിയപ്പോള്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോഡിലേക്ക് ഉയരുകയും ഇറക്കുമതിക്ക് ചെലവേറുകയും ചെയ്തു. പെട്രോള്‍ വില ഡല്‍ഹിയില്‍ ലിറ്ററിന് 79.31 രൂപയും ഡീസല്‍ വില 71.34 രൂപയുമായപ്പോള്‍ വില പിടിച്ചുനിര്‍ത്താന്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പെട്രോള്‍-ഡീസല്‍ ചില്ലറവിലയുടെ പകുതിയോളം കേന്ദ്ര-സംസ്ഥാന നികുതികളാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനയുമാണ് ആഗസ്ത് പകുതി മുതല്‍ വില കുതിച്ചുയരാന്‍ കാരണം.
Next Story

RELATED STORIES

Share it