ernakulam local

ഇന്ധനവില വര്‍ധന: വാഹനങ്ങള്‍ നിര്‍ത്തിയിട്ട് എസ്ഡിപിഐ ജനകീയ സമരം നാളെ

കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്ക്കുമെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നാളെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ്് പി പി മൊയ്തീന്‍കുഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പറേറ്റുകളില്‍ നിന്നും തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ റോഡുകള്‍ നിശ്ചലമാക്കല്‍ സമരം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതല്‍ പത്തുമിനിറ്റ് സമയം ജില്ലയുടെ വിവിധ നിരത്തുകളില്‍ വാഹനങ്ങള്‍ നിശ്ചലമാക്കിയാവും പ്രതിഷേധം സംഘടിപ്പിക്കുക. അന്താരാഷ്ട്ര വിപണിയില്‍ അംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് എണ്ണവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന ഭീകരനികുതി മൂലമാണ് വില ഗണ്യമായി ഉയരുന്നത്.ഇന്ധന വില വര്‍ധനവ് മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്നു. കുതിച്ചുയരുന്ന ദൈനംദിന ജീവിതച്ചെലവുകളാല്‍ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. ഈ ജനകീയ സമരം ഏറ്റെടുത്തു വിജയിപ്പിക്കണമെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ഥിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, സെക്രട്ടറി അബ്ദുള്‍ റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it