ഇന്ധനവില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണം: ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: ഇന്ധനവിലയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്ന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദിനംപ്രതി ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. ഇതേ തുടര്‍ന്നാണ് അനിയന്ത്രിതമായി ഇന്ധനവില വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ പെട്രോളിന് വര്‍ധിച്ചത് 9.81 രൂപയും ഡീസലിന് 14.85 രൂപയുമാണ് വര്‍ധിച്ചത്. ജിഎസ്ടി കൗണ്‍സില്‍ ഈ നിര്‍ദേശം പരിഗണിച്ചാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഫട്‌നാവിസ് വ്യക്തമാക്കി. ഇന്ധന വില വര്‍ധിക്കുന്നതില്‍ പ്രതിപക്ഷത്തിന് അത്രയും ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസലിന് നികുതി ഉപേക്ഷിക്കാന്‍ തയാറാകുമോയെന്നും ഫട്‌നാവിസ് ചോദിച്ചു.
Next Story

RELATED STORIES

Share it