Flash News

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 18 സംസ്ഥാനങ്ങള്‍ ഭരിച്ചു, നമ്മള്‍ 19 എണ്ണം ഭരിക്കുന്നു: പ്രധാനമന്ത്രി

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 18 സംസ്ഥാനങ്ങള്‍ ഭരിച്ചു, നമ്മള്‍ 19 എണ്ണം ഭരിക്കുന്നു: പ്രധാനമന്ത്രി
X
ന്യൂഡല്‍ഹി: ഗുജറാത്ത്ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി നേടിയ ചരിത്രനേട്ടത്തെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ 18 സംസ്ഥാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസിനഭരിക്കാനായുള്ളൂവെന്നും ഇന്ന് ബിജെപി ഭരിക്കുന്നത് 19 സംസ്ഥാനങ്ങളിലാണെന്നും മോദി പറഞ്ഞു.



1984ല്‍ രണ്ട് സീറ്റ് ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണം പിടിക്കാനായ സന്തോഷവും യോഗത്തില്‍ മോദി പങ്കുവെച്ചു. പരാജയത്തിലും വിജയം തേടുന്ന കോണ്‍ഗ്രസിന്റെ ശ്രമമോര്‍ത്ത് ചിരിയാണ് വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു.

2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കറിച്ചും അതിനു മുന്നോടിയായി മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സഹപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പു നല്‍കി. തുടര്‍ച്ചയായ ആറാം തവണയാണ് ഗുജറാത്ത് ബിജെപി നേടുന്നത്. കോണ്‍ഗ്രസില്‍നിന്ന് ഹിമാചല്‍ പ്രദേശും ഇത്തവണ പിടിച്ചെടുത്തു. ഇതോടെയാണ് 19 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നടത്തുന്നത്. ഇതില്‍ അഞ്ചിടത്ത് സഖ്യകക്ഷി ഭരണമാണ്.

പാര്‍ലമെന്ററി യോഗത്തിനെത്തിയ പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായേയും എഴുന്നേറ്റു നിന്ന് കൈയടിച്ചു കൊണ്ടായിരുന്നു നേരത്തെ അംഗങ്ങള്‍ സ്വാഗതം ചെയ്തത്.
Next Story

RELATED STORIES

Share it