ഇന്ത്യ അണ്ടര്‍ 19 ടീം സെലക്ഷന് : രാഹുല്‍ ദ്രാവിഡ് ക്ഷണം നിരസിച്ചു
BY fousiya sidheek16 Jun 2017 3:44 AM GMT
fousiya sidheek16 Jun 2017 3:44 AM GMT
ലണ്ടന്‍: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം സെലക്ഷന് നടത്തുന്നതിനുള്ള ബിസിസിഐയുടെ ക്ഷണം മുന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ് നിരസിച്ചു. അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രിവിഡിന്റെ കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ന് ചേരുന്ന യോഗത്തിലേക്കാണ് ദ്രാവിഡിനെ ക്ഷണിച്ചത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിക്കുകയായിരുന്നു. പരിശീലക ചുമതല ഇല്ലാത്തതിനാലാണ് സെലക്ഷനില്‍ പങ്കെടുക്കാത്തതെന്ന് ദ്രാവിഡ് പ്രതികരിച്ചു. അതേ സമയം ദ്രാവിഡുമായുള്ള കരാര്‍ പുതുക്കാന്‍ ബിസിസിഐ കൂടുതല്‍ സമയമെടുത്തതിലുള്ള അതൃപ്തിമൂലമാണ് ദ്രാവിഡ് പങ്കെടുക്കാത്തതെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT