Flash News

ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ നിന്ന് യുഎസ് പിന്‍മാറി: കാരണം വ്യക്തമല്ല

ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ നിന്ന് യുഎസ് പിന്‍മാറി: കാരണം വ്യക്തമല്ല
X
വാഷിങ്ടണ്‍: അടുത്തയാഴ്ച ഇന്ത്യയുമായി വാഷിങ്ടണില്‍ നടക്കാനിരുന്ന നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് കാരണം വ്യക്തമാക്കാതെ യുഎസ് പിന്‍മാറി. ഒഴിവാക്കാനാകാത്ത' ചില കാരണങ്ങളാലാണ് നടപടിയെന്നാണ് യുഎസിന്റ വിശദീകരണം. അതേസമയം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു വന്‍തോതില്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് യുഎസ് പിന്‍മാറ്റമെന്നും സൂചനയുണ്ട്. എന്നാല്‍ ചര്‍ച്ച റദ്ദാക്കിയിട്ടില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു.



ചര്‍ച്ച മാറ്റിവച്ചതില്‍ പോംപിയോ ഇന്ത്യയോടു ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. മാറ്റിവച്ച ചര്‍ച്ച ഉടന്‍ നടത്തും എന്നാല്‍ അതിന്റെ വേദി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനുള്ള നിര്‍ണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്. ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു ചര്‍ച്ച.
Next Story

RELATED STORIES

Share it