World

ഇന്ത്യയുടെ അര്‍ബുദ മരുന്നുകള്‍ക്ക് നിരക്ക് കുറയ്ക്കാന്‍ ചൈന

ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക്, പ്രത്യേകിച്ച് അര്‍ബുദ മരുന്നുകള്‍ക്ക് നിരക്ക് കുറയ്ക്കാനുള്ള ധാരണയുമായി ചൈന. കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യയുമായി ഇത്തരത്തില്‍ ധാരണയായ വിവരം പുറത്തറിയിച്ചത്. എന്നാല്‍  ഇത്തരം മരുന്നുകള്‍ ചൈനയില്‍ നിര്‍മിക്കുന്ന കാര്യത്തിലോ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തിലോ ധാരണയായിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. മറ്റു വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നു മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതാണ് ചൈനയ്ക്ക് സാമ്പത്തികമായി ഏറെ ഗുണകരം. 4.3 ദശലക്ഷം ആളുകളാണ് ചൈനയിലെ അര്‍ബുദബാധിതര്‍.
Next Story

RELATED STORIES

Share it