ഇന്ത്യയില്‍ 18,000 റോഹിന്‍ഗ്യകള്‍

ജനീവ: ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ അഭയാര്‍ഥികളും അഭയം തേടിയെത്തിയവരുമായ 18,000ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ജീവിക്കുന്നതായി യുഎന്‍ മനുഷ്യാവകാശ സംഘടനയായ യുഎന്‍എച്ച്ആര്‍സി. ഏഴ് റോഹിന്‍ഗ്യന്‍ വംശജരെ ഇന്ത്യ മ്യാന്‍മറിലേക്ക് നാടുകടത്തിയ പശ്ചാത്തലത്തില്‍ ജനീവയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 18,000 പേര്‍ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥികള്‍ക്കായുള്ള മനുഷ്യാവകാശ കമ്മീഷണറുടെ ഇന്ത്യയിലെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി യുഎന്‍എച്ച്ആര്‍സി വക്താവ് വെളിപ്പെടുത്തിയത്.
ഏതു സാഹചര്യത്തിലാണ് അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയച്ചത് എന്നതിനുള്ള വിശദീകരണം അധികാരികളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികള്‍ക്ക് യുഎന്‍എച്ച്ആര്‍സിആര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാറുണ്ട്. ഈ തിരിച്ചറിയല്‍ കാര്‍ഡ് അന്യായ അറസ്റ്റ്, തടങ്കലില്‍ വയ്ക്കല്‍, നാടുകടത്തല്‍ എന്നിവയില്‍ നിന്ന് അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ളതാണ്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഫിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഏഴ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തിയത്. 2012 മുതല്‍ ഇന്ത്യയില്‍ തടവിലായിരുന്നു നാടുകടത്തപ്പെട്ട അഭയാര്‍ഥികള്‍.
Next Story

RELATED STORIES

Share it