Flash News

ഇന്ത്യയില്‍ ആക്രമണത്തിന് പാക് സായുധസംഘങ്ങള്‍ ഒരുങ്ങുന്നു ; മുന്നറിയിപ്പുമായി യുഎസ്

ഇന്ത്യയില്‍ ആക്രമണത്തിന് പാക് സായുധസംഘങ്ങള്‍ ഒരുങ്ങുന്നു ; മുന്നറിയിപ്പുമായി   യുഎസ്
X


വാഷിങ്ടണ്‍: ഇന്ത്യയും അഫ്ഗാനും ആക്രമിക്കാന്‍ പാക് സായുധസംഘടനകള്‍ ഒരുങ്ങുന്നതായി യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയേല്‍ കോസ്റ്റ്. സായുധസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായും യുഎസ് കോണ്‍ഗ്രസ്സില്‍ സെനറ്റ് സെലക്റ്റ് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സിനു മുമ്പാകെയാണ് ഡാനിയല്‍ കോസ്റ്റിന്റെ അവകാശവാദം. അഫ്ഗാനിലും ഇന്ത്യയിലും യുഎസിനുള്ള താല്‍പര്യം തിരിച്ചറിഞ്ഞ പാക് സായുധസംഘടനകള്‍ ഇവിടങ്ങളില്‍ ആക്രമണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണ്. കഴിഞ്ഞവര്‍ഷം പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ആക്രമണം നടത്തിയതിനു പിന്നില്‍ പാക് പങ്ക് തെളിഞ്ഞിട്ടുണ്ട്. പത്താന്‍കോട്ട് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളുടെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാവാത്തത് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നും പാകിസ്താനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കോസ്റ്റ് വ്യക്തമാക്കി. ആക്രമണം തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെടുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണം പാകിസ്താനാണ്. ഇതിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഈവര്‍ഷം തന്നെ വലിയ 'ഭീകരാക്രമണങ്ങള്‍' ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയേല്‍ കോസ്റ്റ് രഹസ്യാന്വേഷണ വിഭാഗം പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി. ആക്രമണം തടയുന്നതില്‍ പരാജയപ്പെടുന്നതുകൊണ്ടുതന്നെ പാകിസ്താന്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുകയാണ്. ഇതിനെ മറികടക്കാന്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് പാകിസ്താനെന്നും കോസ്റ്റ് പറഞ്ഞു.
Next Story

RELATED STORIES

Share it