Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
X


കുവൈറ്റ്: 2018-2021 വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സകരിയ(പ്രസിഡന്റ്), സഫീര്‍(ജനറല്‍ സെക്രട്ടറി), മുസ്തഫ(വൈസ് പ്രസിഡന്റ്), ഉമര്‍ബുഹാരി(സെക്രട്ടറി),അസ്‌ലം(സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഏപ്രില്‍ 4 ന് നടന്ന ബ്രാഞ്ച് ഭാരവാഹികളുടെ യോഗത്തില്‍ 13 അംഗ സ്‌റ്റേറ്റ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ തായിഫ്, കിഫായത്തുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇന്ത്യാ രാജ്യത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it