Idukki local

ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന്

ചെറുതോണി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇന്ത്യയിലെ പൊതു- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് എമിനെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ പദവി നല്‍കുന്നതു സംബന്ധിച്ച അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച മാര്‍ഗരേഖ യുജിസി പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലോകോത്തര ഗവേഷണ കേന്ദ്രങ്ങളുടെ പദവിയും ആവശ്യമായ തീരുമാനങ്ങളെടുക്കാനുള്ള ഭരണ സ്വാതന്ത്ര്യവും നല്‍കും. അവര്‍ക്ക് 30 ശതമാനം വരെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാം. 25 ശതമാനം വരെ വിദേശ അധ്യാപകരെ നിയമിക്കുന്നതിനും അവകാശമുണ്ടായിരിക്കും. 20 ശതമാനം ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നതിനും അനുമതിയുണ്ട്. യുജിസിയുടെ അനുമതി ഇല്ലാതെ തന്നെ ലോക റാങ്കിംഗിലുള്ള 500 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അക്കാദമിക്ക് ബന്ധം സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് സ്ഥാപനത്തിന് തന്നെ നിശ്ചയിക്കാവുന്നതും സിലബസും കോഴ്‌സിന്റെ പഠന രീതിയും നിര്‍ണയിക്കുന്നതിന് സ്വാതന്ത്ര്യവുമുണ്ടായിരിക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങള്‍ ലോക നിലവാരത്തിലേക്ക് എത്തുമെന്നും മന്ത്രി എംപിക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it