World

ഇന്ത്യക്കെതിരേ യുഎന്‍ അന്വേഷണമാവശ്യപ്പെട്ട് 40,000 വിദേശികള്‍

ലണ്ടന്‍: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് യുഎന്‍ അന്വേഷിക്കണമെന്ന 40,000 വിദേശികളുടെ ഹരജിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ടു സന്നദ്ധ സംഘടന. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് യുഎന്നിനെ സമീപിച്ചത്.
അടുത്തകാലത്തായി മുസ്‌ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദലിതര്‍ക്കെതിരേയും വര്‍ധിച്ചുവരുന്ന ആസൂത്രിത ആക്രമണങ്ങളെക്കുറിച്ച് യുഎന്‍ പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതിനായി പലരാജ്യങ്ങളിലുമുള്ള 40,000 പൗരന്‍മാരാണ് ഹരജിയില്‍ ഒപ്പുവച്ചത്. യുഎന്‍ നടപടി വൈകിയതിനെത്തുടര്‍ന്നാണ് സന്നദ്ധസംഘടന നിവേദനം സമര്‍പ്പിച്ചത്.
ഇന്ത്യയില്‍ വനിതകള്‍ക്കെതിരായ ബലാല്‍സംഗം, ആസിഡ് ആക്രമണം, അപമാനശ്രമം എന്നിവ വന്‍തോതില്‍ വര്‍ധിച്ചു. ഇതില്‍ ദലിത് സ്ത്രീകള്‍ക്കെതിരേയാണ് കൂടുതലും നടക്കുന്നത്. ആള്‍ക്കൂട്ട കൊലകള്‍ വ്യാപകമായി. മുസ്‌ലിംകളെയും ദലിതുകളെയും പരസ്യമായി അടിച്ചു കൊല്ലുന്നത് ഇന്ത്യയില്‍ സ്ഥിരം കാഴ്ചയായി.   ഉത്തര്‍പ്രദേശ് പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ വംശീയതയിലേക്ക് മാറിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it