Flash News

ഇനി വധശിക്ഷ നൈട്രജന്‍ ശ്വസിപ്പിച്ച്

ഇനി വധശിക്ഷ നൈട്രജന്‍ ശ്വസിപ്പിച്ച്
X
ഒക്ലഹോമ: അമേരിക്കയിലെ ഒക്ലഹോമയില്‍ വധശിക്ഷ നടപ്പാക്കാന്‍ നൈട്രജന്‍ വാതകം ഉപയോഗിക്കുന്നു.
ഇനി മുതല്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ നൈട്രജന്‍ ഗ്യാസ് വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാവും ഒക്ലഹോമ.



നേരത്തെ, ലീതല്‍ ഇന്‍ജക്ഷനിലൂടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നിറവും മണവുമില്ലാത്ത വാതകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ 78% നൈട്രജനുണ്ടെങ്കിലും ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കും. നിലവില്‍ 16 പേര്‍ ഒക്ലഹോമയില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.
Next Story

RELATED STORIES

Share it