malappuram local

ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പെട്ടു; കാഴ്ചക്കാരായി ജനം

പൊന്നാനി: അപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളോട് മനസ്സാക്ഷിയില്ലാത്ത ക്രൂരത. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ജനം കാഴ്ചക്കാരായി. അപകടത്തില്‍പ്പെട്ട ഒരാള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. എടപ്പാളിന് സമീപം ബൈക്കിടിച്ച് ചികില്‍സയില്‍ കഴിഞ്ഞ ബീഹാര്‍ സ്വദേശിയാണു കഴിഞ്ഞദിവസം മരിച്ചത്. രണ്ട് ദിവസം മുംമ്പ് എടപ്പാള്‍ ദേവലോകം ബാറിന് സമീപം രണ്ടുപേരെ ബൈക്ക് ഇടിക്കുകയായിരുന്നു. ഏറെ നേരം ചോരവാര്‍ന്ന് കിടന്നിട്ടും ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. സംഭവം കണ്ട ഒരു യാത്രക്കാരന്‍ പല വാഹനങ്ങള്‍ക്കും കൈകാട്ടിയിട്ടും ആരും നിര്‍ത്തിയില്ല.അതുവഴി വന്നവരാകട്ടെ അപകടം നോക്കി കടന്നുപോവുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിക്കാനായത്. ചികില്‍സയിലായിരുന്ന ബീഹാര്‍ സ്വദേശി ദിലീപാണ് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്. സുഹൃത്ത് സത്യ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ബൈക്ക് യാത്രികനായ എടപ്പാള്‍ സ്വദേശി തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. മരിച്ച ദിലീപിന്റെ മൃതദേഹം ഇന്ന് ചങ്ങരംകുളം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. എടപ്പാള്‍ ദേവലോകം ബാറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ താമസക്കാരായിരുന്ന ഇരുവരെയും രാത്രി റൂമിലേക്ക് നടന്നു വരുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടം നടന്നയുടനെ ആശുപത്രിയിലെത്തിച്ചിരുന്നെ—ങ്കില്‍ ഇവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it