Alappuzha local

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 50 കോടി: ധനമന്ത്രി

ആലപ്പുഴ:  വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്.  സാക്ഷരത മിഷന്‍ നേതൃത്വത്തില്‍ മണ്ണഞ്ചേരി പഞ്ചായത്തില്‍ നടപ്പാക്കുന്ന ചങ്ങാതി  പദ്ധതിയുടെ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ തൊഴിലിടങ്ങളില്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയവര്‍ ഒരു ചൂഷണത്തിനും  വിധേയരാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. ചങ്ങാതി പദ്ധതിയിലൂടെ മലയാളം പഠിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കൂടുതല്‍ സാമൂഹിക അവബോധമുള്ളവരാക്കി മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇവരെയും ഉള്‍പ്പെടുത്തും. ക്ഷേമനിധി ആനുകൂല്യങ്ങളും ഉറപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര പഠനം നടത്തും. ഇതര സംസ്ഥാന തൊഴിലാളികളെ ഇനി മുതല്‍ അതിഥികളായി കരുതണമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയെക്കൊണ്ട് സ്ലേറ്റില്‍ അമ്മ എന്നെഴുതിച്ചാണ് ധനമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഹമാരി മലയാളം പാഠപുസ്തകവും മന്ത്രി വിതരണം ചെയ്തു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമതി ചെയര്‍മാന്‍ അഡ്വ.കെ.ടി.മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍, സാക്ഷരത മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ്, പി.എ.ജു മൈലത്ത്, മഞ്ജു രതി കുമാര്‍, എസ്.നവാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it