Flash News

ഇടുക്കി: വിനോദ സഞ്ചാരികളെ തടയാന്‍ നിര്‍ദേശം

ഇടുക്കി: വിനോദ സഞ്ചാരികളെ തടയാന്‍ നിര്‍ദേശം
X
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഷട്ടര്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ മേഖലയില്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടയാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.



ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളില്‍ വിനോദസഞ്ചാരികളെയും കാഴ്ച കാണാനും പകര്‍ത്താനും എത്തുന്നവരെയും നിയന്ത്രിക്കാനാണ് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയ നിര്‍ദ്ദേശം.താഴേക്ക് ഉള്ള പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലും, പാലങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍കുന്ന സ്ഥിതി ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം പോലീസില്‍ നിന്നും ലഭ്യമാക്കി, നദി തീരത്തും, നദിക്ക് കുറുകെയുള്ള പാലങ്ങളിലും ജനക്കൂട്ട നിയന്ത്രണം ഉറപ്പ് വരുത്തണം. നദിയുടെ ഇരു കരകളിലും, 100 മീറ്ററില്‍ ആരും നില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.മുന്നറിയിപ്പ് കണക്കിലെടുത്ത് കാഴ്ച കാണാനും സെല്‍ഫി എടുക്കാനും ഉള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it