ഇടുക്കി ഡാമിലെ ജലനിരപ്പ് 75 ശതമാനത്തിലേക്ക്‌

തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 75 ശതമാനത്തിലേക്ക് എത്തി. ഡാമിലെ ജലനിരപ്പ് രണ്ട് അടി ഉയര്‍ന്ന് 2380.46 അടിയിലെത്തി. അണക്കെട്ടിലിപ്പോള്‍ 74.26 ശതമാനം വെള്ളം ഉണ്ട്.
ഇതിനിടെ കേന്ദ്രപൂളില്‍ നിന്നു വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തിയിട്ടുണ്ട്. ശരാശരി മൂന്നു ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉല്‍പാദനം ഏഴു ദശലക്ഷം യൂനിറ്റിലെത്തിയിരിക്കുകയാണ്.
അടുത്തയാഴ്ച കെഎസ്ഇബിയുടെ ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മൂലമറ്റം അടക്കമുള്ള വൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടുന്നതിനെ ക്കുറിച്ച് തീരുമാനിക്കും.
Next Story

RELATED STORIES

Share it