palakkad local

ആസിഫ: സംഘപരിവാര ഭീകരതയ്‌ക്കെതിരേ നാടെങ്ങും പ്രതിഷേധം

ഷൊര്‍ണ്ണൂര്‍: കശ്മീരിലെ കത്‌വ ജില്ലയിലെ രസാന ഗ്രാമത്തില്‍ ആസിഫ എന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരെയും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തി നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും കൂട്ടായ്മയും നടന്നു. എസ്ഡിപിഐ, യൂത്ത്‌കോണ്‍ഗ്രസ്, എസ്എസ്എഫ്, എസ്‌ഐഒ, സോളിഡാരിറ്റി, സാംസ്‌കാരിക കൂട്ടായ്മ, കാംപസ്ഫ്രണ്ട്, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
പട്ടാമ്പി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഫാഷിസ്റ്റ് ഭീകരക്കെതിരെ എസ്ഡിപിഐ വിളയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, പഞ്ചായത്ത് സെക്രട്ടറി കെ മുഹമ്മദ് മുസ്തഫ, കൂരാച്ചിപ്പടി ബ്രാഞ്ച് പ്രസിഡന്റ് പി അബുബക്കര്‍, സെക്രട്ടറി എം കെ ശിഹാബുദ്ധീന്‍ നേതൃത്വം നല്‍കി. എസ്ഡിപിഐ ഓങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് പ്രസിഡന്റ് ഒ മുഹമ്മദ്, സെക്രട്ടറി കെടി യുസഫ് നേതൃത്വം നല്‍കി.
വല്ലപ്പുഴ മേച്ചേരിയില്‍  യുവ കൂട്ടായ്മ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കക്ഷി രാഷ്ട്രീയ ഭേദമന്യേ വല്ലപ്പുഴ മേച്ചേരിയിലെ നിരവധി യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൊതുയോഗത്തില്‍ ഹാഷിം തങ്ങള്‍ വല്ലപ്പുഴ, മുസ്തഫ വല്ലപ്പുഴ, ഉവൈസ് വള്ളിയില്‍ സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി: എസ്ഡിപിഐ ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഹംസ തൂത, സെക്രട്ടറി നൗഷാദ് എലിയപ്പെറ്റ, കമ്മിറ്റി അംഗങ്ങളായ നിഷാദ്, ഹാഷിം, ചേക്കു നേതൃത്വം നല്‍കി
ഷൊര്‍ണ്ണൂര്‍: എസ്ഡിപിഐ ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഷൊര്‍ണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പല്‍ പ്രസിഡന്റ് സിദ്ധീഖ്, സെക്രട്ടറി ഷക്കീര്‍, നഗരസഭാ കൗണ്‍സിലര്‍ ടി എം മുസ്തഫ, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സെക്രട്ടറി ഷരീഫ്, മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദലി നേതൃത്വം നല്‍കി.
ആലത്തൂര്‍: പിഞ്ചുബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയ സാമൂഹികദ്രോഹികളെ തുറങ്കിലടയ്ക്കുക, സ്ത്രീപീഡകര്‍ക്ക് വേണ്ടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഘ്പരിവാര്‍ ഭീകരത ചെറുക്കുക എന്നീ ആവശ്യങ്ങളുമായി സോളിഡാരിറ്റി, എസ്‌ഐഒ ഏരിയ കമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ ആലത്തൂര്‍ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അസനാര്‍കുട്ടി മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ഫിറോസ് എ, ഏരിയ കമ്മിറ്റിയംഗങ്ങളായ റിഷാദ് ബഷീര്‍, ഉസ്മാന്‍ മാളികപറമ്പ്, അന്‍സാര്‍, ഉമര്‍ എ വെങ്ങന്നൂ നല്‍കി.
മണ്ണാര്‍ക്കാട്: ആസിഫക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവജനങ്ങളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ ജ്വാല റാലി സംഘടിപ്പിച്ചു. നെല്ലിപ്പുഴയില്‍ നിന്നാരംഭിച്ച പ്രതിഷേധത്തില്‍ കറുത്ത റിബണ്‍ കൊണ്ട് വായ് മൂടി കെട്ടിയാണ് യുവജനങ്ങള്‍ നീതിക്കുവേണ്ടിയുള്ള പ്രകടനത്തില്‍ പങ്കെടുത്തത്. കെ പി സാലിഹ് അധ്യക്ഷത വഹിച്ചു. ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു.
ഒറ്റപ്പാലം: ജാമുകശ്മീരില്‍ ആസിഫ എന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബാബു അമ്പലപ്പാറ, ആസിഫ് അറക്കല്‍, നിഷാദ് ബാബു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it