kozhikode local

ആസിഫ വധം; രോഷാഗ്‌നി അണയുന്നില്ല

കോഴിക്കോട്:  ജമ്മുകശ്മീരിലെ കത്‌വ ഗ്രാമത്തില്‍ എട്ടുവയസുകാരി ആസിഫയെ ക്ഷേത്രത്തിനകത്ത് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരേ നാടെങ്ങും പ്രതിഷേധം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെയും പ്രതിഷേധം അരങ്ങേറി.
മുക്കം: കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് എസ്ഡിപിഐ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലി നടത്തി. നോര്‍ത്ത് കാരശ്ശേരിയില്‍ നിന്നാരംഭിച്ച റാലി മുക്കത്ത് സമാപിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഉസ്മാനലി, സെക്രട്ടറി എച്ച് ഷാജഹാന്‍, ഖജാന്‍ജി കെ മമ്മദ്, ടി ടി ഇസ്ഹാഖ്, ഇ കെ കോമു, എ ബഷീര്‍, കെ കെ നിസാര്‍ നേതൃത്വം നല്‍കി.
ബേപ്പൂര്‍:  മേഖലാ യൂത്ത് ലീഗ് മാത്തോട്ടത്ത് നിന്ന് അരക്കിണറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി  ഷെഫീഖ് അരക്കിണര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ‘എ സലാം, എം എസ്എഫ് മണ്ഡലം  ജനറല്‍ സെക്രട്ടറി ഡാനിഷ്, മേഖലാ ഭാരവാഹികളായ മുജീബ് ബേപ്പൂര്‍, ഹര്‍ഷാദ് മാത്തോട്ടം, നൗഷാദ് കല്ലിങ്ങല്‍ പങ്കെടുത്തു.
എളേറ്റില്‍: എസ്ഡിപിഐ പ്രവര്‍ത്തകര്‍ എളേറ്റില്‍ വട്ടോളിയില്‍ പ്രകടനം നടത്തി. എം കെ അബ്ദുസ്സമദ്, മുഹമ്മദ് കോയ, സൈനുദ്ധീന്‍  നേതൃത്വം നല്‍കി.
കൊടുവള്ളി:  മുസ്‌ലിം ലീഗ്— മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യോഗം വേളാട്ട്— അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്— വി കെ അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കെ കെ എ കാദര്‍, എ പി മജീദ്— മാസ്റ്റര്‍ സംസാരിച്ചു.
പേരാമ്പ്ര:  ആസിഫയുടെ കൊലപാതകികളെ രക്ഷപ്പെടുത്താനുള്ള സംഘപരിവാര്‍  ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി. ടി കെ ഇബ്രാഹിം, ആര്‍ കെ മുനീര്‍, ടി പി നാസര്‍, സി അമ്മദ്— കുട്ടി ഹാജി നേതൃത്വം നല്‍കി.
പയ്യോളി: കാശ്മീരിലെ കത്വായില്‍ ബാലികയെ ക്രൂരമായിപീഡിപ്പിച്ച് കൊലപ്പെടുത്തിയസംഭവത്തില്‍ പയ്യോളി കൂട്ടായമയുടെ ആഭിമുഖ്യത്തില്‍ നടന്നപ്രതിഷേധപരിപാടി അഡ്വ പി കുല്‍സു ഉദ്ഘാടനം ചെയ്തു.
ആയഞ്ചേരി: ഐഎന്‍എല്‍ കുറ്റിയാടി മണ്ഡലം പ്രതിഷേധ യോഗത്തില്‍ കെ കെ മുഹമ്മദ് മാസ്റ്റര്‍,വി കെ റസാഖ് മാസ്റ്റര്‍, അഷ്‌റഫ് വള്ളിയാട് സംസാരിച്ചു. മഠത്തില്‍ അബ്ദുറഹിമാന്‍, നിസാര്‍പയലന്‍ സംസാരിച്ചു. എസ്ഡിപിഐ പയ്യോളിമുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. യു പി റിയാസ്, കെ കെ ഖലീല്‍,അഫ്‌സല്‍ നേതൃത്വം നല്‍കി. തിക്കോടി പാലൂര്‍ സ്മാര്‍ട്ട് ഫെലൊവ്‌സ് വിദ്യാര്‍ഥികൂട്ടായ്മ തിക്കോടിയില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
ബേപ്പൂര്‍:  കാശ്മീരിലെ കത്‌വയില്‍ പിഞ്ചു ബാലികയെ ഹിന്ദുത്വ ഭീകരവാദികള്‍ ബലാല്‍സംഗം ചെയ്തതിനെതിരേ ദേശവ്യാപക പ്രതിഷേധമുയരണമെന്ന് യാസീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസ സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.സ്വദര്‍ മുഅല്ലിം അബ്ദുറസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹ്‌യുദ്ദീന്‍ കുട്ടി ബാഖവി, സിദ്ദീഖ് ഫൈസി, അബ്ദുള്ളാ ശാഹിദ് യമാനി, അബ്ദുല്‍ ലത്തീഫ് യമാനി, ബശീര്‍ ഫൈസി, ശറഫുദ്ദീന്‍ ദര്‍സി, അബ്ദുല്‍ സലാം മൗലവി സംബന്ധിച്ചു.
ബേപ്പൂര്‍:  എസ്ഡിപിഐ ബേപ്പൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാത്തോട്ടത്ത് നിന്ന് അരക്കിണറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മുസ്തഫ മാത്തോട്ടം, ആസിഫ് കനാല്‍, മുഹമ്മദ് മാറാട്, റാഹിം ബേപ്പൂര്‍, ജംഷീര്‍ മാറാട്, ഷാനവാസ് മാത്തോട്ടം, ജംഷീര്‍ കനാല്‍, സര്‍ഫറാസ് മാത്തോട്ടം, അഖില്‍ മാറാട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it