malappuram local

ആസിഫ ബാനു; പ്രതിഷേധം തീജ്വാലയായി

പൊന്നാനി: കാശ്മീരില്‍ ആസിഫ ബാനുവിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം കത്തിജ്ജ്വലിച്ചു. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക-സന്നദ്ധ സംഘടനകളും ക്ലബ്ബുകളും സ്ഥാപനങ്ങളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കൊടിയുടെ നിറവും, രാഷ്ട്രീയ പാര്‍ടികളുടെ പിന്‍ബലവുമില്ലാതെ ആസിഫക്ക് വേണ്ടി പൊന്നാനിയില്‍ യുവാക്കള്‍ നിരത്തിലിറങ്ങി. ചന്തപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് യുവാക്കള്‍ അണിനിരന്നു. യുവത്വത്തെ മതവും രാഷ്ട്രീയവുമാക്കിയാണ് അവര്‍ പിച്ചിചീന്തപ്പെട്ട പൊന്നോമനക്കു വേണ്ടി തെരുവിലിറങ്ങിയത്. സോഷ്യല്‍ മീഡിയ വഴിയാണ് യുവാക്കള്‍ ഒത്തു കൂടിയത്.  വൈകീട്ട് നാല് മണിയോടെ പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചന്തപ്പടിയിലത്തി. ജസ്റ്റിസ് ഫോര്‍ ആസിഫ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു റാലി. സംഘപരിവാറിനെതിരെ രൂക്ഷമായ ഭാഷയില്‍ മുദ്രവാക്യമുയര്‍ന്നു. സംഘടനകളുടെ പിന്‍ബലമില്ലാതെ ഇത്രയും യുവാക്കള്‍ അണിനിരന്ന് പ്രതിഷേധറാലി നടക്കുന്നത് പൊന്നാനിയില്‍ ഇതാദ്യമാണ്.
പുത്തനത്താണി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ പുത്തനത്താണിയില്‍ പ്രകടനം നടത്തി. കെ ജാഫര്‍ ഹാജി, കെ സലാം, പി എ ശംസുദ്ദീന്‍, കെ സി സമീര്‍ നേതൃത്വം നല്‍കി. രണ്ടത്താണിയില്‍ നടന്ന പ്രകടനത്തിന് കെ പി അബ്ദുല്‍ കരീം, പി പി ഇബ്രാഹീം, സി എച്ച് അലി, കെ സക്കീ ര്‍ നേതൃത്വം നല്‍കി.കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളും പുത്തനത്താണിയില്‍ പ്രകടനം നടത്തി.
തിരൂര്‍: എസ്ഡിപിഐ വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാപുരത്ത് വിദ്യാര്‍ത്ഥിനികള്‍ വായ മൂടി കെട്ടി  പ്രകടനം നടത്തി.ഹിന്ദുത്വ ഭീകരതക്കിരയായ ആസിഫ ബാനുവിന് ഐക്യദാര്‍ഢ്യം തീര്‍ത്തുകൊണ്ട് എഐവൈഎഫ്  പ്രവര്‍ത്തകര്‍ തിരൂരില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വോലയും ,സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സി.പി.ഐ തിരൂര്‍ മണ്ഡലം കമ്മിറ്റി അംഗം സി.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി ബൈജു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രജീഷ് കാടായില്‍, കെ.ജവാദ്, അയ്യൂബ് തിരൂര്‍ തിടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് ബാബു, സജൂന്‍ കുറ്റൂര്‍, ജയശങ്കര്‍, അരുണ്‍ പ്രകാശ്, നൗഷാദ്, സുധീര്‍ അന്നാര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
താനൂര്‍ : ആസിഫ ബാനുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് താനൂരില്‍ പ്രകടനം നടത്തി. സര്‍ഫാസ്, റസല്‍, നിസാം നേതൃത്വം നല്‍കി.
പള്ളിക്കല്‍: കാശ്മീരിലും യു പിയിലുമുണ്ടായ കൊലപാത ബലാത്സംഗങ്ങളില്‍ പ്രതിഷേധിച്ച് വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പള്ളിക്കല്‍ ബസാറില്‍ പ്രതിഷേധ പ്രകടനം നടത്തി. സി അസീസ്, പി കെ നവാസ്, ജെയ്‌സല്‍ ചേലേമ്പ്ര, മുസ്തഫ പള്ളിക്കല്‍, ഷാഫി പള്ളിക്കല്‍ , ജാഫര്‍ ടി ,സഹദ് ചേലേമ്പ്ര , ഇര്‍ഷാദ് വള്ളിക്കുന്ന്, മന്‍സൂര്‍ കരിപ്പൂര്‍, ഹാരിസ് കൊടക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
വളളിക്കുന്ന്:  ആസിഫ എന്ന കുരുന്ന് പൈതലിനെ ക്രൂരമായി കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വളളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി വള്ളിക്കുന്ന് അത്താണിക്കലില്‍ പ്രതിഷേധ പ്രകടനം നടത്തി. സാബിത്ത് ആനങ്ങാടി, ഫൈജാസ് കടലുണ്ടിനഗരം, റഹീം, ഹംസക്കോയ നേതൃത്വം നല്‍കി
കോട്ടക്കല്‍: ജമ്മുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫ ബാനുവിന്റെ തിരോധാനത്തില്‍ പ്രതിഷേധിച്ച് എസ്എസ്എഫ് കോട്ടക്കല്‍ സെക്ടര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കോട്ടക്കല്‍ ടൗണില്‍ നടന്ന പ്രകടനത്തെ എസ്എസ്എഫ് കോട്ടക്കല്‍ സെക്ടര്‍ പ്രസിഡന്റ് ഒകെഎ സലീല്‍ അഹ്‌സനി അഭിസംബോധന ചെയ്തു. പ്രകടനത്തിന് എസ്എസ്എഫ് സെക്ടര്‍ ഭാരവാഹികളായ ഒകെഎ സലീല്‍ അഹ്‌സനി, ഖമറുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി, ഹകീം സഖാഫി, ഹാരിസ് മുസ് ്‌ല്യാര്‍, സ്വാദിഖ് കാവതികളം, സഈദ് വടക്കേതല, മുസവിര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
തിരൂരങ്ങാടി: ഐഎന്‍ എല്‍ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.  ജില്ല പ്രസിഡന്റ് സമദ് തയ്യില്‍ ഉദ്ഘാടനം ചെയതു.  പ്രസിഡന്റ് ടി. സൈത് മുഹമ്മദ് ആധ്യക്ഷത വഹിച്ചു. സി  പി അന്‍വര്‍ സാദാത്ത്, എന്‍ വി അസീസ്, ഷാജിഷമീര്‍, നൗഫല്‍ തടത്തില്‍, യു കെ മജീദ്,സി പി അബ്ദുല്‍ വഹാബ്, പി. അസ്സു, മുഹമ്മദ്കുട്ടി ആപ്പ, എ എം കെ ബാവ, റഫീഖ് പാലത്തിങ്ങല്‍, ബഷീര്‍ മാസ്റ്റര്‍ ഉള്ളണം,  അബൂബക്കര്‍ ചിറമംഗലം എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it