malappuram local

ആസിഡ് ബിജുവിന്റെ അറസ്റ്റ് : കൊളത്തൂര്‍ പോലിസ് സ്റ്റേഷനിലേക്ക് പരാതിക്കാരുടെ പ്രവാഹം



പെരിന്തല്‍മണ്ണ: 25 ഓളം മോഷണക്കേസുകളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തതോടെ കൊളത്തൂര്‍ സ്റ്റേഷനിലേക്ക് പരാതിക്കാരുടെ പ്രവാഹം. കഴിഞ്ഞ 28ന് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായ ആസിഡ് ബിജുവിന്റെ തെളിവെടുപ്പിനിടെയാണ് പരാതിക്കാര്‍ സ്റ്റേഷനിലേക്ക് ഒന്നിച്ചെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി കവര്‍ച്ചാ മുതലുകള്‍ വില്‍പന നടത്തിയ പരപ്പനങ്ങാടി, ചെമ്മാട്, ആലുവ, കോതമംഗലം, മുവ്വാറ്റുപുഴ, പട്ടാമ്പി എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആസിഡ് ബിജുവിന്റെ കവര്‍ച്ചക്കിരയായ തൂത സ്വദേശികളായ ജലീല്‍, ബഷീര്‍, കട്ടുപാറ സ്വദേശികളായ മുഹമ്മദ് മുസ്തഫ, ഉമര്‍ കുട്ടി, അബ്ദുര്‍റഹ്മാന്‍, അരിപ്ര സ്വദേശി ഖലീലുല്‍ റഹ്മാന്‍, മങ്കട സ്വദേശി പ്രിയ, വെള്ളില സ്വദേശികളായ അബുബക്കര്‍, മുജീബ് റഹ്മാന്‍, യുകെ പടി നൗഷാദ് അലി, വടക്കാങ്ങര പള്ളിപ്പടി സ്വദേശി അബ്ദുര്‍റഹ്മാന്‍, ചെങ്ങര പള്ളിപടി സ്വദേശി ഉമ്മര്‍ ഹാജി, ഹംസ, തടത്തില്‍ അബ്ദുസലാം, കൊണ്ടോട്ടി നഫീസ, തൃത്താല ഉള്ളാനുര്‍ സ്വദേശി മുഹമ്മദുണ്ണി, നടുവട്ടം പപ്പടപ്പടി റഹ്മത്തുല്ല, ചെര്‍പ്പുളശേരി മുണ്ടക്കോട്ടു മുറിശി മുഹമ്മദ്, മൊയ്തീന്‍ ഹാജി, നെല്ലായ മൊയ്തീന്‍, മാവുണ്ടി കടവ് സ്വദേശി നസീറ എന്നിവരടക്കമുള്ളവരുടെ പരാതിയില്‍ 35 ഓളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും നഷ്ടപ്പെട്ട 150 പവനില്‍ 118 പവന്‍ കണ്ടെടുക്കാനും അന്വേഷണ സംഘത്തിനായി. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദേശത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എസ് ടി സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സിഐ ഷാജു കെ എബ്രഹാം, എസ്‌ഐ പി വിഷ്ണു, പെരിന്തല്‍മണ്ണ സൈബര്‍ സെല്ലിലേയും, ഷാഡോ. പോലിസിലേയും അന്വേഷണ ഉദ്യോഗസ്ഥരായ സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, ഷറഫുദീന്‍, എം മനോജ്, എഎസ് ഐമാരായ ബോസ്സ്, സജീവന്‍, റഷീദ്, സിവില്‍ പോലിസുകാരായ വിനോദ്, ബിനു തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്. കേസ് അന്വേഷിക്കുന്ന പോലിസ് സംഘത്തെ നാട്ടുകാരും ഉന്നത ഉദ്യോഗസ്ഥരും അനുമോദിച്ചു.
Next Story

RELATED STORIES

Share it