thrissur local

ആശുപത്രി സൂപ്രണ്ട് അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ടുവാങ്ങിയെന്ന് ആരോപണം

മാള: കെ കരുണാകരന്‍ സ്മാരക മാള ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണം. ആശുപത്രി സൂപ്രണ്ടായ ആശ സേവ്യാറാണ് വളരെ ദരിദ്രയായ സ്ത്രീ ജോലി ചെയ്തതിന്റെ കൂലി നിര്‍ദ്ധാക്ഷിണ്യം ഒപ്പിട്ട് വാങ്ങിയത്.
മൂന്നു മാസത്തെ ശമ്പളമായ 9000 രൂപയാണ് ആശുപത്രി സൂപ്രണ്ട് കൈക്കലാക്കിയത്. ആശുപത്രിയിലെ രോഗികള്‍ ഉപയോഗിക്കുന്ന കിടക്ക വിരികളടക്കമുള്ള തുണികള്‍ അലക്കിയിരുന്നത് മാള പള്ളിപ്പുറത്തെ ഒരു സ്ത്രീയാണ്. അസുഖം മൂലം മൂന്നു മാസമായി ഇവര്‍ ജോലിക്കെത്തിയിരുന്നില്ല.
പകരമായി ജോലിക്കെത്തിയിരുന്നത് മാളയിലെ ഒരു സ്ത്രീയായിരുന്നു. ഇവരുടെ ശമ്പളമാണ് ആശുപത്രി സൂപ്രണ്ട് ഒപ്പിട്ട് വാങ്ങിയതായി പരാതിയുള്ളത്. മാള പള്ളിപ്പുറത്തെ സ്ത്രീ ആശുപത്രി സൂപ്രണ്ടിന്റെ പക്കല്‍ നിന്നും 10000 രൂപ പലിശക്കായി എടുത്തിരുന്നതിലേക്ക് ഇവരുടെ ശമ്പളം പിടിച്ചെന്നാണ് ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞവരോട് ആശുപത്രി സൂപ്രണ്ട് ന്യായീകരണം പറഞ്ഞത്.
എന്നാല്‍ പലിശക്ക് പണം വാങ്ങിയവരുടെ മകന്‍ മാളയില്‍ നടത്തുന്ന കടയില്‍ നിന്നും സൂപ്രണ്ടിന്റെ മകള്‍ കപ്പയും ബോട്ടിയും വാങ്ങി പതിനായിരം രൂപയും പലിശയും തീര്‍ന്നതായി അവര്‍ പറയുന്നു.
ജോലി ചെയ്തതിന്റെ കൂലി നഷ്ടപ്പെട്ട സ്ത്രീ എച്ച് എം സി കമ്മിറ്റിയംഗത്തോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി വികസന സമിതി ചെയര്‍മാനുമായ വര്‍ഗ്ഗീസ് കാച്ചപ്പിള്ളിയും ആശ സേവ്യറുമായി ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ ഇതേക്കുറിച്ച് വാക്കേറ്റമുണ്ടായി.
ഇതടക്കം ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ്. എന്‍ ആര്‍ എച്ച് എം പദ്ധതി പ്രകാരമുള്ള ഫണ്ട്, മാള ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് തുടങ്ങി ഒട്ടനവധി ഫണ്ടുകള്‍ ഇവര്‍ ദുര്‍വിനിയോഗം ചെയ്തതായും അഴിമതി നടത്തിയതായും പരാതിയുണ്ട്.
അതേസമയം അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയതായുള്ള ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.
Next Story

RELATED STORIES

Share it