ആവേശക്കൊടുങ്കാറ്റായി മൂന്നാര്‍ മാരത്തണ്‍

മൂന്നാര്‍: രണ്ടാമത് കെസ്ട്രല്‍ മൂന്നാര്‍ മാരത്തണ്‍ കണ്ണന്‍ദേവന്‍ മലനിരകളിലെ തേയിലക്കാടുകളിലൂടെ സഞ്ചരിച്ച് മൂന്നാര്‍ ടൗണില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തി സമാപിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 2,220 മീറ്റര്‍ ഉയരം താണ്ടിയാണ് 42 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയത്തില്‍ സമാപിച്ചത്. രാവിലെ മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണില്‍ 1000ത്തിലധികം ദീര്‍ഘദൂര ഓട്ടക്കാര്‍ പങ്കെടുത്തു. സോള്‍ ഓഫ് കൊച്ചി അംഗമായ ജോര്‍ജ് ചെറിയാന്‍ പുരുഷവിഭാഗത്തില്‍ 3 മണിക്കൂര്‍ 52 മിനിറ്റ് 52 സെക്കന്‍ഡില്‍ 42 കിലോമീറ്റര്‍ ഓടിയെത്തി ഒന്നാംസ്ഥാനം നേടി. ജോഗേശ്വരി ദിവാരി 4 മണിക്കൂര്‍ 9 മിനിറ്റ് 7 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി രണ്ടാംസ്ഥാനത്തും വിനോദ് പി ആര്‍ 4 മണിക്കൂര്‍ 13 മിനിറ്റ് 4 സെക്കന്‍ഡില്‍ ഓടിയെത്തി 3ാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പാര്‍വതി ജി 5 മണിക്കൂര്‍ 53 മിനിറ്റ് 42 സെക്കന്‍ഡില്‍ ഒന്നാംസ്ഥാനവും കൃഷ്ണപ്രിയ 6 മണിക്കൂര്‍ 15 മിനിറ്റ് 43 സെക്കന്‍ഡില്‍ ഓടിയെത്തി 2ാം സ്ഥാനവും ജെസി പി ജേക്കബ് 6 മണിക്കൂര്‍ 39 മിനിറ്റ്, 57 സെക്കന്‍ഡില്‍ ഓടിയെത്തി 3ാം സ്ഥാനവും നേടി. കൊച്ചി മരട് സ്വദേശി 63 കാരനായ പി എ പോള്‍ ആണ് മാരത്തണില്‍ പങ്കെടുത്ത ഏറ്റവും കൂടുല്‍ പ്രായമേറിയ മല്‍സരാര്‍ഥി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ സല്‍മാന്‍ ഫാറൂഖ് 1 മണിക്കൂര്‍ 30 മിനിറ്റ് 48 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാംസ്ഥാനം നേടി. വനിതാ വിഭാഗത്തില്‍  സറാ സംബേരി 2 മണിക്കൂര്‍ 37 മിനിറ്റ് 44 സെക്കന്‍ഡോടു കൂടിയെത്തി രണ്ടാംസ്ഥാനം നേടി. സൗള്‍ ഓഫ് കൊച്ചിന്‍ മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലായി 600ലധികം പേര്‍ മാരത്തണില്‍ പങ്കെടുത്തു. സംസ്ഥാന വൈദ്യുതിമന്ത്രി എം എം മണി സമ്മാനം നല്‍കി. എസ് രാജേന്ദ്രന്‍ എംഎല്‍എ റൈസ് ഡയറക്ടര്‍ സെന്തില്‍ കുമാര്‍, ഇന്ത്യന്‍ ബ്രൂസ്‌ലി ഡോ. കെ ജെ ജോസഫ്, സിനിമാതാരമായ ജോണ്‍ കൈപ്പള്ളില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it