Flash News

ബിജെപി ആവര്‍ത്തിക്കുന്നത് ഓപറേഷന്‍ കമല?

ബിജെപി ആവര്‍ത്തിക്കുന്നത് ഓപറേഷന്‍ കമല?
X
ബംഗളൂരു: കോടികള്‍ നല്‍കി പത്ത് വര്‍ഷം മുന്‍പ് കര്‍ണാടകത്തില്‍ നടത്തിയ ഓപറേഷന്‍ കമലയുടെ ആവര്‍ത്തനമാണ് ഇന്നും ബിജെപി പയറ്റുന്നത്. 2008ലും ബിഎസ് യെദ്യൂരപ്പയ്ക്ക് അധികാരത്തിലെത്താന്‍ മുന്ന് എംഎല്‍എമാരുടെ കുറവുണ്ടായിരുന്നു.അന്ന് റെഡ്ഡിമാരുടെ കോടികള്‍ കൊടുത്താണ് എംഎല്‍എമാരേ ബിജെപിയുടെ പാളയത്തിലെത്തിച്ചത്. ഓപറേഷന്‍ കമലയെന്ന് പേരിട്ട നടപടിയിലൂടെ മൂന്നിന് പകരം 5 എംഎല്‍എമാരേയാണ് ബിജെപി തങ്ങളുടെ ഭാഗത്ത് എത്തിച്ചത്.ഖനി മാഫിയ തലവനും മന്ത്രിയുമായ ജി ജനാര്‍ദന റെഡ്ഡിയാണ് ഇതിന് നേതൃത്വം നല്‍കിയത്.



ഇന്നലെ മുതല്‍ കര്‍ണാടകയില്‍ നടന്നതും സമാന നടപടിയാണ്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയരുന്നു.കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടി ബിജെപിയില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാര്‍ക്ക് 100 കോടി രൂപയും പലര്‍ക്കും മന്ത്രിസ്ഥാനവും വാഗ്ദാനം ലഭിച്ചതായാണ് അദ്ദേഹം പറഞ്ഞത്. റിസോര്‍ട്ടിലേക്ക് മാറ്റിയ ജെഡിഎസ് എംഎല്‍എമാരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കര്‍റും ചെന്നുകണ്ടിരുന്നു. കോണ്‍ഗ്രസ്സിലും ജെഡിഎസിലും അസംതൃപ്തരായ ചില എംഎല്‍എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് ജാവ്‌ദേക്കര്‍ റിസോര്‍ട്ടിലെത്തിയത്.
Next Story

RELATED STORIES

Share it