Flash News

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: കൈയ്യൊഴിഞ്ഞ് കേന്ദ്രം

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: കൈയ്യൊഴിഞ്ഞ് കേന്ദ്രം
X


ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംസ്ഥാനങ്ങളുടെ മാത്രം കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭയിലായിരുന്നു രാജ്‌നാഥ് സിങ് നിലപാട് അറിയിച്ചത്. രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആള്‍ക്കൂട്ട കൊലപാതകം സംസ്ഥാനത്തിന്റെ മാത്രം കാര്യമാണെന്നും അതില്‍ നടപടിയെടുക്കേണ്ടത് അതാത് സര്‍ക്കാരുകള്‍ ആണെന്നുമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
'കിംവദന്തികളുടെ പേരിലാണ് ഇത്തരത്തിലുള്ള പല കൊലപാതകങ്ങളും അരങ്ങേറുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടത് അതാത് സംസ്ഥാനത്തെ സര്‍ക്കാരുകളാണ്. അത് സംസ്ഥാനത്തിന്റെ മാത്രം കാര്യമാണ്. ആള്‍ക്കൂട്ട കൊലപാതകം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായ ഒന്നല്ല. ഇതിന് മുന്‍പ് ഇത്തരം സംഭവങ്ങള്‍ നിരവധി ഉണ്ടായിരുന്നു' എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കുറയ്ക്കാനായി കേന്ദ്രആഭ്യന്തരമന്ത്രാലയം രണ്ട് അഡ്‌വൈസര്‍മാരെ സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
'സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയ പ്രൊവൈഡേഴ്‌സ് അതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും രാജ് നാഥ് സിങ് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്നും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it