ആള്‍ക്കൂട്ടക്കൊല; നിയമം കൈയില്‍ എടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് പോലിസ്

ഔറംഗാബാദ്: ഔറംഗാബാദിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പോലിസ്. അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും നിയമം കൈയിലെടുക്കരുതെന്നും പോലിസ് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ പോലിസുമായി ബന്ധപ്പെടണം. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാവും. മോഷ്ടാക്കളുടെ സംഘം ഗ്രാമങ്ങളിലേക്കു കടന്നതായി വിവരമൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ ഗ്രാമവാസികള്‍ അഭ്യൂഹം പ്രചരിപ്പിക്കരുത്. സമൂഹമാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാനും പാടില്ല- പോലിസ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുപ്രചാരണങ്ങള്‍ തടയാന്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുള്ള ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുമെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഡോ. സന്ദീപന്‍ സനാപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഉത്തരവ് പിന്നീട് പിന്‍വലിച്ചു. ജൂണ്‍ 2നു മോഷ്ടാക്കളെന്നു സംശയിച്ച് ഗ്രാമവാസികള്‍ രണ്ടുപേരെ അടിച്ചു കൊല്ലുകയും ഏഴുപേരെ പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. മോഷ്ടാക്കളുടെ കൂട്ടം ഗ്രാമങ്ങളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന വ്യാജ വാട്‌സാപ്പ് സന്ദേശങ്ങളാണ് കൊലപാതകത്തിനു കാരണം.
Next Story

RELATED STORIES

Share it