Flash News

ആലപ്പുഴയില്‍ വാഹനാപകടം;ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴയില്‍ വാഹനാപകടം;ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
X


ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശി ബാബു(48) മക്കളായ അഭിജിത്ത് ബാബു(18), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it