Flash News

ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ-ചൈല്‍ഡ്‌ലൈന്‍ നിരീക്ഷിക്കും

ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ-ചൈല്‍ഡ്‌ലൈന്‍ നിരീക്ഷിക്കും
X


കോഴിക്കോട് : ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ സ്‌കൂളുകളിലോ പ്രീസ്‌കൂളുകളിലോ ചേര്‍ക്കാന്‍ പ്രവേശന പരീക്ഷയോ മറ്റു അഭിമുഖമോ നടത്തുന്നത് ചൈല്‍ഡ്‌ലൈന്‍ നിരീക്ഷിക്കും .
ഇത്തരം പരീക്ഷകളും  പരിശോധനകളും വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. എഴുത്തും വായനയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നത് 5, 6 വയസ്സുകളിലാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കേണ്ട പ്രായം 6 വയസ്സാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചിട്ടുള്ളത്. ചില സ്ഥാപനങ്ങളിള്‍ LKG, UKG ക്ലാസ്സുകളിലേക്ക്്്് എഴുത്തുപരീക്ഷയും മറ്റും നടത്തുന്നതായി പരാതി ചൈല്‍ഡ്‌ലൈനില്‍ ലഭിച്ചിട്ടുണ്ട്. ഇത് ചൈല്‍ഡ്‌ലൈന്‍ നിരീക്ഷിക്കും. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം മധ്യ വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതും ചൈല്‍ഡ്‌ലൈന്‍ നിരീക്ഷിക്കും.
അക്ഷയ സെന്ററുകളിലും മറ്റും വിദ്യാര്‍ഥികളില്‍ നിന്നും അലൊട്മന്റ് നല്‍കുന്നതിന്നു അമിത ചാര്‍ജ് ഈടാക്കുന്നതായും പരതികള്‍ ലഭിക്കുന്നുണ്ട്

ഇത്തരം  ചൂഷണങ്ങളും ബാലാവകാശ ലംഘനങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ ചൈല്‍ഡ്‌ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098 ലോ 04832730738 ,739 എന്നീ നമ്പറുകളിലോ വിവരമറിയിക്കണം.
Next Story

RELATED STORIES

Share it