thrissur local

ആറാട്ടുപുഴയെ പുളകം കൊള്ളിച്ച് പൂരപ്പാടത്ത് കൊയ്ത്തുല്‍സവം

ആറാട്ടുപുഴ: ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരപ്പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ നെല്ല് കൊയ്തുകൊണ്ട് നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രഫ സി രവീന്ദ്രനാഥ്, പെരുവനം കുട്ടന്‍ മാരാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സരള, വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫി ഫ്രാന്‍സീസ്, ജില്ലാ പഞ്ചായത്തംഗം പി കെ ലോഹിതാക്ഷന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുജിത സുനില്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ രവീന്ദ്രനാഥന്‍, വിശ്വന്‍ ചക്കോത്ത്, ലത ഗോപിനാഥന്‍, ഗീത ഉദയശങ്കര്‍, മുന്‍ വല്ലച്ചിറ കൃഷി  ഓഫീസര്‍ സൂസമ്മ ജോര്‍ജ്ജ്, ഇപ്പോഴത്തെ കൃഷി ഓഫീസര്‍ ഷിദ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍, ദേശക്കാര്‍, ആറാട്ടുപുഴ ദേവസ്വം ഓഫീസര്‍ സുരേഷ് പങ്കെടുത്തു.
ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പൂരപ്പാടത്തിന്റെ ഭാഗമായ 8 ഏക്കര്‍ നിലത്തിലാണ് ജ്യോതി ഇനത്തില്‍പ്പെട്ട നെല്‍കൃഷി ചെയ്തത്.
വല്ലച്ചിറ ഗ്രാമ പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും നാട്ടുകാരുടേയും പരിപൂര്‍ണ്ണ സഹകരണത്തോടെയുള്ള നെല്‍കൃഷി വന്‍ വിജയമായിരുന്നു. പൂരപ്പാടം കര്‍ഷക സംഘത്തിന്റെ കണ്‍വീനര്‍ എം ശിവദാസന്‍, അംഗങ്ങളായ കെ രഘുനന്ദനന്‍, എ ജി ഗോപി, കെ രാമദാസ്, എം രാജേന്ദ്രന്‍, കെ കെ വേണുഗോപാല്‍, എം മധു കൊയ്ത്തുല്‍സവത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it